വിനാശകാരിയായ പുതിയ കോവിഡ് വകഭേദം ‘ഒമൈക്രോൺ’; കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം

‘ഒമൈക്രോൺ’ എന്ന കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി. നിലവിൽ പുതിയ വകഭേദത്തിന് വാക്‌സിൻ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കിയതായും മന്ത്രി പറഞ്ഞു.

ഈ പശ്ചാത്തലത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അഭ്യർത്ഥിച്ച മന്ത്രി വിദേശത്ത് നിന്നും വരുന്നവരുടെ നിരീക്ഷണം ശക്തമാക്കുമെന്നും നിലവിലുള്ള മുൻകരുതൽ നടപടികൾ തുടരുമെന്നും അറിയിച്ചു. 

30ൽ അധികം മ്യൂട്ടേഷൻ സംഭവിച്ചിട്ടുള്ള ഒമൈക്രോൺ വിനാശകാരിയായ വൈറസാണ്. കോവിഡിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്

Author
Sub-Editor

Sabira Muhammed

No description...

You May Also Like