കോവിഡ് വാക്‌സിൻ വിതരണമാരംഭിച്ച് സൗദിയും ബഹ്‌റൈനും ...
- Posted on December 18, 2020
- News
- By Naziya K N
- 103 Views
വാക്‌സിൻ വിതരണം സൗജന്യമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇ ക്ക് പിന്നാലെ സൗദിയിലും ബഹ്‌റൈനിലും കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു.സൗദിയിൽ ഫൈസർ വാക്‌സിനും ബഹ്‌റൈനിൽ സിനോഫം വാക്‌സിനുമാണ് വിതരണം ചെയ്യുന്നത്.സൗദിയിൽ ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ ആദ്യ വാക്‌സിൻ സ്വീകരിച്ചു .ബഹ്‌റൈനിൽ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫ സിനോഫം വാക്‌സിൻ സ്വീകരിച്ചതായും ഔദ്യോഗിക റിപ്പോർട്ടുകളുണ്ട് . വാക്‌സിൻ വിതരണം സൗജന്യമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട് .ബഹ്‌റൈനിൽ ദേശീയ വാക്‌സിനേഷൻ പ്രചാരണവും ഔദ്യോഗികമായി ആരംഭിച്ചു.