പുതുവത്സരത്തെ തുടർന്ന് ദുബായിലും ഷാർജയിലും സൗജന്യ പാർക്കിംഗ്...
- Posted on December 31, 2020
- News
- By Naziya K N
- 56 Views
മൾട്ടിലെവൽ പാർക്കിംഗ് ഒഴികെയുള്ള ദുബായിയിലെ എല്ലാ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിലും സൗജന്യ പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്.

ജനുവരി 1 നു പുതുവർഷത്തോടനുബന്ധിച്ച് യു എ എയിലെ വിവിധ സ്ഥലങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.മൾട്ടിലെവൽ പാർക്കിംഗ് ഒഴികെയുള്ള ദുബായിയിലെ എല്ലാ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിലും സൗജന്യ പാർക്കിംഗ് അനുവദിച്ചിട്ടുണ്ട്.
ഷാർജയിലെ സിറ്റികളിലും പുതുവത്സര ദിനത്തിൽ സൗജന്യ പൊതു പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.പാർക്കിംഗ് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളിൽ അവസാന ഭഗത് നീല നിറത്തിൽ മുന്നറിയിപ്പ് ഉണ്ടെങ്കിൽ അവിടെ പാർക്കിംഗ് സൗജന്യമല്ലെന്നും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിൽ സൗജന്യ പാർക്കിംഗ് ഉണ്ടാകുമെന്നും ഷാർജ നഗരസഭ അറിയിച്ചു.