നാളെ ഇന്ത്യയിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് വീണേക്കും

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപെടുത്തുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ നിരോധനം ഏർപ്പെടുത്തിയേക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപെടുത്തുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാൻ നല്‍കിയിരുന്ന സമയപരിധി മെയ് 25 വരെയാണ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് മെയ് 26-ാം തീയതി മുതല്‍ ഇവയ്ക്ക് വിലക്ക് ഉണ്ടായേക്കുമോയെന്ന ആശങ്കകള്‍ ഉയരുന്നത്. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക്  ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നത്. അധികൃതര്‍ അനുവദിച്ച മൂന്ന് മസത്തെ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ നിന്ന് കംപ്ലയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. ഈ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇത് നീക്കം ചെയ്യുന്നതിനും അധികാരം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയകള്‍ക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.

എം ബി രാജേഷ് കേരളത്തിന്റെ 23ാം സ്പീക്കര്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like