മൃഗങ്ങളിലേക്കും പടർന്ന് കോവിഡ്; ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിതീകരിച്ചു

രോഗലക്ഷണങ്ങളില്ലാതെ മൃഗങ്ങളെ പരിപാലിക്കുന്ന മനുഷ്യരില്‍നിന്നാകാം രോഗം പകര്‍ന്നതെന്ന് ഐ വി ആര്‍ ഐ ജോയിന്റ് ഡയറക്ടര്‍ കെ പി സിങ്

ജയ്പുര്‍ മൃഗശാലയിലെ 'ത്രിപുര്‍' എന്ന സിംഹത്തിന് കോവിഡ് സ്ഥിതീകരിച്ചു. നേരത്തെ ഹൈദരാബാദ് മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട് (ഐ വി ആര്‍ ഐ) അധികൃതരാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ത്രിപുരിന്റെ സാമ്ബിളുകള്‍ക്കൊപ്പം പരിശോധനക്ക് അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെണ്‍സിംഹം എന്നിവയടക്കം 13 മൃഗങ്ങളുടെ സാമ്ബിളുകളുടെ പരിശോധന ഫലത്തില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് സിംഹവും മൂന്ന് കടുവയും ഒരു പുള്ളിപുലിയും ഉള്‍പെടും.

ഉത്തര്‍പ്രദേശിലെയും, പഞ്ചാബിലെയും മൃഗശാലകളില്‍നിന്ന് ലഭിച്ച സാമ്പിളുകൾ പരിശോധന ഫലം നെഗറ്റീവാണെന്നും ഐ വി ആര്‍ ഐ ജോയിന്റ് ഡയറക്ടര്‍ കെ പി സിങ് പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ മൃഗങ്ങളെ പരിപാലിക്കുന്ന മനുഷ്യരില്‍നിന്നാകാം രോഗം പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ 8 ഏഷ്യന്‍ സിംഹങ്ങള്‍ക്ക് ഹൈദരാബാദ് മൃഗശാലയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ശമനമില്ലാതെ കോവിഡ്Author
Sub-Editor

Sabira Muhammed

No description...

You May Also Like