കൊവിഡ്; ഇന്ത്യയിൽ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെ

രാജ്യത്ത് 1.49 ലക്ഷം പുതിയ കേസുകള്‍ 

ന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെ . ഇന്ന് 1,49,394 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,19,52,712 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്. 14,35,569 നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,46,674 പേര്‍ രോഗമുക്തി നേടി . ആകെ രോഗമുക്തരുടെ എണ്ണം 4,00,17,088 ആയി.

1072 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് വിതരണം ചെയ്ത കൊവിഡ് വാക്‌സിനുകളുടെ എണ്ണം 4,00,17,088 ആയി. കേരളത്തില്‍ ഇന്നലെ 38,684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

871 മരണം, ടിപിആര്‍ 13.39%

Author
Sub-Editor

NAYANA VINEETH

No description...

You May Also Like