പക്ഷിപ്പനി -കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു...
- Posted on January 06, 2021
- News
- By Naziya K N
- 302 Views
മന്ത്രി സഭയിൽ വിഷയം ഉന്നയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പക്ഷിപ്പനി ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു അറിയിച്ചു.50000 പക്ഷികളെ പക്ഷിപ്പനി ബാധിക്കാൻ സാധ്യത ഉണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.മന്ത്രി സഭയിൽ വിഷയം ഉന്നയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പക്ഷിപ്പനി യെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്.അതിർത്തികളിലും ഇതിനെത്തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും ഒപ്പം പക്ഷി മാംസം മുട്ട തുടങ്ങിയവ കൈമാറുന്നതിനുള്ള നടപടികൾ നിയന്ത്രിക്കുമെന്നും അനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോക്ടർ കെ എം ദിലീപാണു അറിയിച്ചു.