ട്രെയിൻ യാത്രക്കാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; നിരവധി പേർക്ക് പരിക്ക്, രണ്ട് പേർ പിടിയിൽ
മദ്യപിച്ചു തീവണ്ടിയിൽ കയറി യാത്രക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ.

മദ്യപിച്ചു തീവണ്ടിയിൽ കയറി യാത്രക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ.മുചുകുന്ന്, നടക്കാവ് സ്വദേശികളായ യുവാക്കൾ. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫർ (ഇരുപത്തിയെട്ട്) എന്നിവരാണ് ബ്ലേഡ് കൊണ്ട് യാത്രക്കാരെ ആക്രമിച്ചത് നിരവധിപേർക്ക് പരിക്കേറ്റു.
മാഹിയിൽ നിന്ന് ട്രെയിൻ കയറി എന്ന് സംശയിക്കുന്ന ഇവരെ കൊയിലാണ്ടിയിൽ എത്തിയപ്പോൾ വണ്ടിയിൽ നിന്ന് പിടികൂടി പുറത്തു കൊണ്ടുവരികയായിരുന്നു,വടകരയിൽ നിന്ന് ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ മുതൽ അസഭ്യം പറയുകയും ബ്ലെയ്‌ഡെടുത്ത് യാത്രക്കാരെ ആക്രമിക്കാൻ ആരംഭിക്കുകയുമായിരുന്നു
കൊയിലാണ്ടി സ്റ്റേഷൻ എത്തിയതോടെ ഇവരെ പിടികൂടി പുറത്തേക് ഇറങ്ങുകയായിരുന്നു. എന്നാൽ ഇവർ കൈതെറിപ്പിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും യാത്രക്കാരും നാട്ടുകാരുൾപ്പെടെയുള്ളവരും ചേർന്ന് പിടികൂടുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ യാത്രക്കാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു