വിടരും മുമ്പേ പൊഴിഞ്ഞുപോയ അറ്റ്ലാന്റ ....

വ്യവസായ വിരുദ്ധത കാരണം ഞമ്മുടെ നാടിന്റെ തലവര മാറ്റുമായിരുന്ന അറ്റ്ലാന്റ ഓർമ്മയായിട്ട് ഇന്ന് 60  വർഷം ...

ഇരു ചക്ര വാഹനങ്ങൾ  നിരത്തുകളും  മനവും കവരുന്നതിനു മുന്നേ തന്നെ ഞമ്മുടെ മണ്ണിൽ സ്വന്തമായി രൂപപെട്ട  സ്‌കൂട്ടർ ആണ് അറ്റ്ലാന്റ . ഞമ്മുടെ നാടിന്റെ ഒരു നാഴിക കല്ലായി മാറേണ്ടിയിരുന്ന അറ്റലാന്റയുടെ ചരിത്രം സിനിമ കഥകളെയെല്ലാം വെല്ലുന്നതാണ്.രാഷ്ട്രീയ കോമരങ്ങളുടെ വ്യവസായത്തോടുള്ള മുഖം തിരിക്കലിനുള്ള ഉത്തമ ഉദാഹരണമാണ് വിടരും മുമ്പേ പൊലിഞ്ഞുപോയ അറ്റ്ലാന്റ .


ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്‌ത്‌  ഇവിടത്തെ പ്ലാന്റിൽ ഉത്പാദനം മാത്രം ചെയ്യുന്ന  ലാമ്പ്രെട്ട മാത്രമാണ് ഞമ്മുടെ നാട്ടിൽ  ഉണ്ടായിരുന്നത്.1958 ൽ ജപ്പാനിലേക്ക് വ്യവസായങ്ങളെ കുറിച്ച് പഠിച്ച് ആ മാതൃകകൾ ഞമ്മുടെ നാട്ടിൽ പരീക്ഷിക്കുക എന്ന ദൗത്യവുമായി ഒരു വർഷത്തെ പഠനത്തിനായി 

 കേരള  സർക്കാർ ചുമതലപ്പെടുത്തിയ N H രാജ്‌കുമാർ I A S എന്ന വ്യവസായ വകുപ്പ് ജോയിൻ ഡയറക്ടറുടെ ബുദ്ധിയിൽ ഉദിച്ച ആശയമാണ് അറ്റ്ലാന്റ .ജപ്പാനിൽ നിന്നും തിരിച്ചെത്തിയ രാജ്‌കുമാർ ഞമ്മുടെ നാട്ടിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ഒരു ജോലി എന്ന ഉദ്ദേശത്തോടു കൂടി കൊല്ലം ചാത്തന്നൂർ സ്വദേശി  P S തങ്കപ്പൻ എന്ന യുവ എഞ്ചിനിയറുടെ    സഹായത്താൽ രൂപപ്പെട്ട ഒരു പദ്ധതിയാണ് അറ്റ്ലാന്റ .അങ്ങനെ ഞമ്മുടെ രാജ്യത്ത് ആദ്യമായി സ്വദേശിയമായി രൂപകൽപന ചെയ്‌ത്‌   വാഹനം നിർമിച്ച്  കേരളത്തിന്റെ ശില്പിയാണ്  N H  രാജ്‌കുമാർ . രാജ്യത്തെ ആദ്യത്തെ  ഗിയർലെസ്സ്  സ്കൂട്ടർ പരീക്ഷണം ആയിരുന്നു രാജ്‌കുമാറും തങ്കപ്പനും കൂടി നടത്തിയത് .ആ ദൗത്യത്തിൽ അവർ  വിജയം കൈവരിച്ചു .


1960 ൽ തിരുവനന്തപുരം നഗരത്തിനു സമീപം കൈമനത്ത് ഒരു ചെറിയ ഷെഡിലാണ് അറ്റലാന്റയുടെ നിർമാണ പദ്ധതിക്ക് ഇവർ തുടക്കമിട്ടത് .രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇരുമ്പ് തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങളുള്ള കാലമായിരുന്നു അത്.അറ്റലാന്റയുടെ പദ്ധതിക്കായി വ്യവസായ വകുപ്പിന് കീഴിൽ ഒരു ട്രേഡ് സ്‌കൂളും തങ്കപ്പന്റെ മേൽനോട്ടത്തിൽ തുടങ്ങിയിരുന്നു.കൊല്ലം തിരുവനന്തപുരം ഭാഗത്തു നിന്ന് തിരഞ്ഞെടുത്ത ഇരുപത്തിയെട്ട് പരമ്പരാഗത ഇരുമ്പ് പണിക്കാർക്ക് സാങ്കേതിക പരിശീലനം നൽകിയാണ് ഇവർ വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമത്തെ ഇവർ നേരിട്ട് ഇരുമ്പു പണിക്കരുടെ കഠിന പ്രയത്നത്തോടെ അറ്റലാന്റയുടെ ആദ്യ രൂപം 1960 ൽ നമ്മുടെ  നാട്ടിൽ പൂർണമായി നിർമിച്ച് കാർബേറ്റർ മാത്രം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്‌ത സ്‌കൂട്ടർ ആണ് അറ്റ്ലാന്റ .


 അറ്റലാന്റയുടെ ആദ്യ പ്രോട്ടോ ടൈപ്പ്  പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കമ്മ്യൂണിറ്റി എൻജിനിയറിങ് വർക്‌സ് എന്ന ഫാക്ടറിയിൽ നിന്നാണ് 1961 ൽ പുറത്തിറങ്ങിയത്.1 ഷേപ്പിങ് മെഷീൻ  ,1  രാജ്കോട്ട് പവർ പ്രസ് ,2 കിർലോസ്കർ ഡൈഡ്  സെന്റർലെയ്ത് മെഷീൻ  1 ഫ്രിറ്റ്സ് വെർണർ മില്ലിങ് മെഷീൻ ഇവയെല്ലാം  ഉപയോഗിച്ചാണ് പ്രോട്ടോ ടൈപ്പ് നിർമിച്ചത് .ഇതൊന്നും കൂടാതെ സർഫസ് ഗ്രൈൻഡിങ് മെഷീൻ ,പവർ ഹർമിങ് മെഷീൻ തുടങ്ങിയവ ഇവർ സ്വന്തമായി നിർമിച്ചു.അറ്റലാന്റയുടെ പിസ്റ്റൺ  എക്സ്സെൻട്രിക് ഗ്രൈൻഡിങ്  മുതലായ പ്രധാന ജോലികൾ ഇവർ കൈ കൊണ്ടാണ് ചെയ്തിരുന്നത്.മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഓടുന്ന അറ്റ്ലാന്റായ്ക്ക് 40 കിലോമീറ്റര് മൈലേജ് ലഭിക്കുമായിരുന്നു.അതുകൊണ്ടാണ് പായുന്ന സുന്ദരി എന്ന് അർഥം വരുന്ന അറ്റ്ലാന്റ എന്ന പേര് രാജ്‌കുമാർ നൽകിയത്.വ്യാവസായിക അടിസ്ഥാനത്തിൽ ലൈസൻസുകൾ സ്വന്തമാക്കാനായി തന്റെ മാതൃക സ്കൂട്ടർ ട്രെയിനിൽ കയറ്റി തങ്കപ്പൻ ഡൽഹിയിൽ എത്തിച്ചു .പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അറ്റ്ലാന്റായെ പരിചയപ്പെടുത്തി ,ഇന്ദിരാഗാന്ധി അറ്റലാന്റയുടെ സാങ്കേതിക വിദ്യ വിലയിരുത്തുന്നതിനായി 28 പേരടങ്ങുന്ന ക്യാബിനറ്റ് കമ്മ്യൂണിറ്റി ഫോർ ടെക്‌നിക്കൽ  അഫേഴ്‌സ് രൂപീകരിച്ചു. വിദഗ്‌ധ സമിതി തങ്കച്ചനുമായി ചർച്ച നടത്തി വിശദമായ റോഡ് ടെസ്റ്റും നടത്തി തടിയനായ ഒരു സർദാർജിയെ പിന്നിലിരുത്തിട്ടുള്ളൊരു യാത്രയായിരുന്നു അവസാന പരീക്ഷണം.അങ്ങനെ 1967 ൽ ഇന്ദിരാഗാന്ധി സർക്കാർ അറ്റ്ലാന്റായെ അംഗീകരിക്കുകയും ഇന്ത്യൻ നിരത്തിലിറങ്ങാനുള്ള അംഗീകാരം നൽകി .പ്രതി വര്ഷം 25000 സ്കൂട്ടറുകൾ  നിർമിക്കാനുള്ള അനുമതിയുമായി .സ്പീഡോമീറ്റർ ഘടിപ്പിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കൂ എന്ന സ്ഥിതി ആയപ്പോൾ സ്പീഡോമീറ്ററും കൈമനത്തെ ഫാക്ടറിയിൽ നിർമിക്കാൻ തുടങ്ങി.റോട്ടോ ടൈപ്പ് മോഡലിൽ ഫ്രണ്ട് ബ്രേക്ക് ഇല്ലാതിരുന്നത് കൊണ്ട് സമിതിയുടെ നിർദ്ദേശത്തെ തുടർന്ന് ഫ്രണ്ട് ബ്രേക്കും ഘടിപ്പിച്ചു.രഞ്ജൻ മോട്ടർ കമ്പനി എന്ന പേരിൽ രാജ്‌കുമാർ കമ്പനി രജിസ്റ്റർ ചെയ്തു.5  ലക്ഷം രൂപയുടെ മൂല്യ ധനത്തിൽ  തിരുവാദംകൂർ രാജകുടുംബം 2 ലക്ഷം രൂപയുടെ ആദ്യ ഷെയർ കരസ്ഥമാക്കി.


അറ്റലാന്റയുടെ ബോഡി ഫൈബർ നിർമ്മിതമായിരുന്നു .22500 സ്കൂട്ടറുകൾ പുറത്തിറക്കണമെന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച കമ്പനിക്ക് മദ്രാസിലും ,ഹൈദരാബാദിലും,കൊൽക്കത്തയിലും വില്പന കേന്ദ്രങ്ങളും ഉണ്ടായിരുന്നു.1005 രൂപയായിരുന്നു അറ്റലാന്റയുടെ വില നിശ്ചയിച്ചിരുന്നത്.ഗിയര് ഇല്ലാത്ത ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ എന്ന ടെക്‌നിക്കായിരുന്നു അറ്റ്ലാന്റയിൽ ഉപയോഗിച്ചിരുന്നത്.8000  സ്കൂട്ടറുകൾ നിർമിച്ച്  കൊൽക്കത്തയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ബാംഗ്ലൂരിലും ഡീലർ ഷിപ്പ്  ഷോറൂമുകൾ തുടങ്ങിയും ഗുണ്ടൂർ, കർണാടക ,ഹൈദരാബാദ്  എന്നിവിടങ്ങളിലേക്ക് അയച്ചെങ്കിലും പ്രദീഷിച്ച പോലെ വില്പന ആയില്ല .തൊഴിൽ രഹിതരായ എഞ്ചിനീയർ മാരെയും I T I  കോഴ്സ് പാസ്സായവർക്കും ആണ് ജോലി നൽകിയിരുന്നത്.ഇതിന്റെ ഇടയിൽ കമ്പനിയിൽ തൊഴിലാളി യൂണിയൻ തർക്കങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങിയിരുന്നു.കമ്പനിയെ ഏറ്റെടുത്തു സഹകരണ മേഘലയിലെ ഒരു ഫാക്ടറി എന്ന സദുദ്ദേശത്തോടു കൂടി കേരള സ്റ്റേറ്റ് എൻജിനിയറിങ് ടെക്‌നീഷൻസ് കോഓപ്പറേറ്റീവ് സൊസൈറ്റി (എൻകോസ്) ആണ് കമ്പനിയെ ഏറ്റെടുത്തു നടത്താൻ തയ്യാറായി വന്നത്.സർക്കാർ ധന സഹായം ഷെയറുകൾ ബാങ്ക് വായ്‌പ എന്നിവയിലൂടെയാണ് മൂലധനം സൊസൈറ്റി കണ്ടെത്താൻ  ഉദ്ദേശിച്ചിരുന്നത്.1971 ൽ കമ്പനി എൻകോസ് ഏറ്റെടുത്തു .ഈ സംരംഭം ഏറ്റെടുത്തു നടത്താൻ വ്യവസായ പ്രമുഖൻ ബിർള ശ്രമിച്ചെങ്കിലും അന്നത്തെ  കേരളത്തിലെ വ്യവസായ മന്ത്രി ശക്തമായി എതിർത്തതോടുകൂടി അത് നടന്നില്ല .അറ്റ്ലാന്റ എന്ന പേര് മാറ്റാനും കേരളീയ നാമം നൽകാനും എൻകോസ്  തീരുമാനിച്ചു.സ്‌കൂട്ടറിന്റെ 75% ഇന്ത്യൻ നിർമിത സാമഗ്രികളും കാർബറേറ്റർ  ഇറക്കുമതി ചെയ്‌തതുമാണ് .100 % ഇന്ത്യൻ നിർമിത സാമഗ്രികൾ കൊണ്ട് നിർമിക്കാൻ സാധിച്ചാൽ  സ്‌കൂട്ടർ  നിർമാണ ശാല സ്ഥാപിക്കാമെന്ന് കേന്ദ്ര വ്യവസായ വികസന മന്ത്രി ഫക്രുദീൻ അലി അഹമ്മദ്  ലോക  സഭയിൽ ഉറപ്പു നൽകി .പാപ്പനംകോട്ടെ സ്‌കൂട്ടർ യൂണിറ്റിൽ നിന്ന് 2 ,3 വർഷത്തിന്റെ അകത്തു പ്രതി വര്ഷം 3000 സ്കൂട്ടറുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി .ഇതിന്റെ ഇടയിൽ സർക്കാർ ഇടപെട്ട് ഏറ്റെടുത്ത കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) എന്ന് നാമകരണം നടത്തി ആറാലുംമൂട്ടിലേക്ക് മാറ്റി.തൊഴിൽ തർക്കവും രാഷ്ട്രീയ ഇടപെടലും അധികാര തർക്കങ്ങളും സ്ഥിരമായതോടു കൂടി അറ്റ്ലാന്റ കേരളം വ്യവസായ ചരിത്രത്തിൽ ഒരു ഓർമയായി.

കടപ്പാട് - മറുനാടൻ മലയാളി
Author
No Image

Naziya K N

No description...

You May Also Like