സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ഒരു വർഷത്തെ  സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്  സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ. ഒരു വർഷത്തെ  സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി.  ഡിസംബർ വരെ സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാനുള്ള കാലാവധി നീട്ടിനൽകാനും തീരുമാനം. 

ഇന്നലെ വിദ്യഭാസ ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തയ്യറാക്കിയ പ്രോട്ടോക്കോള്‍ അംഗീകരിച്ചിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരാനാണ് തീരുമാനം. 

സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.

ഒക്ടോബർ അഞ്ചോടെ സ്കൂൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Author
Sub-Editor

Sabira Muhammed

No description...

You May Also Like