രാത്രികാല കർഫ്യൂ ഏർപ്പെടുത്തി കർണാടക.

ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് പ്രഖ്യാപിച്ച കർഫ്യൂ രാത്രി 10 മണി മുതൽ രാവിലെ 5 മണിവരെയാണ് പ്രാബല്യത്തിലുണ്ടാവുക.

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ പ്രധാന നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തിലാണ് കർഫ്യൂ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. മാത്രമല്ല , ഇത് ലോക്ക്ഡൗൺ അല്ലെന്നും അവശ്യ സേവനങ്ങളെ രാത്രികാല കർഫ്യൂ ബാധിക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. ബെംഗളൂരു, ബീദർ, മംഗളൂരു, കൽബുർഗി, മൈസൂരു, ഉഡുപ്പി, തുംകുരു എന്നീ നഗരങ്ങളിലാണ് ഇപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത് . ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് പ്രഖ്യാപിച്ച കർഫ്യൂ രാത്രി 10 മണി മുതൽ രാവിലെ 5 മണിവരെയാണ് പ്രാബല്യത്തിലുണ്ടാവുക.

ഇന്ത്യക്ക് വിലക്കുമായ് ന്യൂസിലന്‍ഡ് !

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like