തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസിൽ വൻ വർദ്ധന; പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്താനും തീരുമാനം.

തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസിൽ ഉണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ.  11,89,000 കോവിഡ് കേസുകളാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒരു കോടി 39 ലക്ഷം പരിശോധനകൾ നടത്തി. 58,245 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും  മന്ത്രി പറഞ്ഞു. രണ്ടര ലക്ഷത്തോളം പരിശോധനകളാണ് ഇന്നും ഇന്നലെയുമായി നടത്തിയത്. ഇതിന്റെ ഫലം  ലഭിച്ചതിന് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു. മതിയായ ബെഡുകളും ഓക്‌സിജൻ സിലിണ്ടറുകളും ലഭിക്കാത്ത സാഹചര്യത്തിലൂടെ കടന്നുപോകുന്ന മഹരാഷ്ട്ര ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീർണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായത് മാർച്ച് മാസം അവസാനത്തോടെയാണെന്നും യോഗം വിലയിരുത്തി.

അതിർത്തിയിലെ പന്ത്രണ്ടോളം ഇടറോഡുകളും അടച്ച് തമിഴ്‌നാട്!

Author
Sub-Editor

Sabira Muhammed

No description...

You May Also Like