ഗംഭീര മേക്കോവറിൽ ഇന്ദ്രൻസ്; വിഡിയോ വൈറൽ


ഗംഭീര മേക്കോവറിലുള്ള ഇന്ദ്രൻസിൻ്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദി ബൊഹീമിയൻ ഗ്രൂവ് ടീം നടത്തിയ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഈ ഫോട്ടോഷൂട്ടിൻ്റെ ഭാഗമായുള്ള വിഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ബൊഹീമിയൻ ഗ്രൂവിൻ്റെ ഫാഷൻ ടേപ്പ് സീരീസിൽ നിന്നുള്ള മൂന്നാം ഭാഗമാണ് ഈ വിഡിയോ. മാസ് ലുക്കിൽ ഇന്ദ്രൻസിൻ്റെ പ്രകടനം ആരാധകർ അത്ഭുതത്തോടെയാണ് കാണുന്നത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലാണ്.

അച്ചു ആണ് 3.46 മിനിട്ട് ദൈർഘ്യമുള്ള വിഡിയോയുടെ ആശയവും സംവിധാനവും. നേരത്തെ, ജന്മദിനത്തോടനുബന്ധിച്ച് വൈറലായ മമ്മൂട്ടിച്ചിത്രത്തിനു പിന്നിലും അച്ചു ആയിരുന്നു. നാജോസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനീഷ് കുമാർ, കിഷൻ മോഹൻ തുടങ്ങി നീണ്ട ഒരു ക്രൂ ആണ് ഈ വിഡിയോയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇന്ദ്രൻസിനോടൊപ്പം ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയായ രേഷ്മ, സാഖിബ് അബ്ദുല്ല, അശ്വിനി, പീറ്റർ എന്നിവരും വിഡിയോയിൽ വേഷമിടുന്നു.

വസ്ത്രാലങ്കാര മേഖലയിലൂടെ സിനിമയിലെത്തിയ ഇന്ദ്രൻസ് 1981ൽ ചൂതാട്ടം എന്ന സിനിമയിലൂടെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തി. കോമഡി റോളുകളാണ് കരിയറിൽ ഏറിയ പങ്കും ചെയ്തതെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം നായക വേഷത്തിലും അഭിനയിക്കുന്നുണ്ട്. 2018ൽ ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. 2019 ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരവും ഇന്ദ്രൻസിന് ലഭിച്ചു

Author
Resource Manager

Jiya Jude

No description...

You May Also Like