'അടിത്തട്ട്' വീഡിയോ പങ്കുവച്ച് സണ്ണി വെയ്ൻ

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്‍ൻ സോഷ്യൽ മീഡിയയിലൂടെ  അറിയിച്ചിരുന്നു

ജിജോ ആന്തണി സംവിധാനം ചെയ്ത് സണ്ണി വെയ്ൻ നായകനാകുന്ന പുതിയ ചിത്രമാണ് അടിത്തട്ട്. സിനിമയെ കുറിച്ചുള്ള ഒരു ചെറിയ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

സണ്ണി വെയ്ൻ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'അടിത്തട്ട്' എന്ന് മാത്രമാണ് വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. സണ്ണി വെയ്ൻ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി  വെയ്ൻ സോഷ്യൽ മീഡിയയിലൂടെ  അറിയിച്ചിരുന്നു.

സൂസൻ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

ബോളിവുഡിലെ ആദ്യ വനിത റോഡ് ട്രിപ്പ്‌ ചിത്രം

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like