മന്ത്രിസ്ഥാനം സംബന്ധിച്ച എല്‍ഡിഎഫ് നിർണ്ണായക യോഗം ഇന്ന്

ഒരു എംൽഎമാരുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം സമയ വ്യവസ്ഥയിൽ  നൽകാനാണ് ധാരണ.

നിർണ്ണായക തിരുമാനങ്ങൾക്കായി ഇന്ന് എല്‍ഡിഎഫ് യോഗം ചേരും. ഇതോടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച വിഭജനം പൂർത്തിയാക്കും. കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നീ ഒരു എംൽഎമാരുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം സമയ വ്യവസ്ഥയിൽ  നൽകാനാണ് ധാരണ. ആദ്യം ഊഴം ആർക്കൊക്കെ എന്നതിൽ തീരുമാനം  ഇന്നുണ്ടാകും. ആദ്യ രണ്ടര വർഷത്തിൽ ആൻറണി രാജുവും ഗണേഷ്കുമാറും പിന്നീടുള്ള രണ്ടര വർഷത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും അഹമ്മദ് ദേവർകോവിലും എന്നായിരുന്നു ആലോചന. എന്നാൽ ജനാധിപത്യ കേരള കോൺഗ്രസ്‌ എംഎൽഎ   ആന്റണി രാജു സിപിഎം നേതൃത്വത്തെ ആദ്യ വർഷം നിർബന്ധം ഇല്ലെന്ന നിലപാട് അറിയിച്ചതായാണ് സൂചന. അതേ സമയം ആദ്യം വർഷം വേണമെന്നാണ് ഐഎൻഎല്ലിന്‍റെ ആവശ്യം. അങ്ങനെയെങ്കിൽ ആദ്യ വർഷം ഐഎൻഎൽ നിന്നാകും  മന്ത്രി.

കോവിഡ് പ്രതിരോധ നടപടിയിൽ കേന്ദ്ര സർക്കാരിന്റെ അനാസ്ഥ

Author
Sub-Editor

Sabira Muhammed

No description...

You May Also Like