രക്ഷാപ്രവർത്തനത്തിനിടെ ഭക്ഷണം തടഞ്ഞ എ ഡി ജി പി എം ആർ അജിത് കുമാറിന്റെ നടപടിക്കെതിരെ സി.പി.ഐ രംഗത്ത്
- Posted on September 03, 2024
- News
- By Varsha Giri
- 24 Views
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിടയുള്ള രക്ഷാപ്രവർത്തനത്തിനിടെ ഭക്ഷണം തടഞ്ഞ എ ഡി ജി പി എം ആർ അജിത് കുമാറിന്റെ നടപടിക്കെതിരെ സി.പി.ഐ രംഗത്ത്. ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് എ ഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ജില്ലാ സെക്രട്ടറി ഈ ജെ ബാബു. ഇക്കാര്യം അന്നേ തങ്ങൾ പരാതിപ്പെട്ടിരുന്നുവെന്നും റവന്യൂ മന്ത്രി ഒരു ദിവസം വയനാട്ടിൽ നിന്ന് മാറിനിന്ന സമയത്താണ് സംഭവം ഉണ്ടായതെന്നും പിറ്റേദിവസം തന്നെ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും ഇ ജെ ബാബു കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു
സ്വന്തം ലേഖകൻ