നിലം തൊടാതെ പറന്ന് വിമാനം
- Posted on August 19, 2022
- News
- By Goutham prakash
- 275 Views
37000 അടി ഉയരത്തില്‍ നില്‍ക്കെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ മണിക്കൂറുകളാണ് വിമാനം നിലംതൊടാതെ പറന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായത് തലനാരിഴക്ക്.
37000 അടി ഉയരത്തില്‍ നില്‍ക്കെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ മണിക്കൂറുകളാണ് വിമാനം നിലംതൊടാതെ പറന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ET343 ഫ്‌ളൈറ്റ് അഡിസ് അബാബ വിമാനത്താവളത്തിനരികെ എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയെങ്കിലും ലാന്‍ഡിംഗ് ഉണ്ടായില്ല. എടിസി നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവില്‍ വിമാനം ഇറങ്ങേണ്ടിയിരുന്ന റണ്‍വേ മറികടന്നപ്പോള്‍ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും അലാറം അടിക്കുകയും ചെയ്തു. ഉച്ചത്തിലുള്ള അലാറം കേട്ട് പൈലറ്റുമാര്‍ ഉണര്‍ന്നത് രക്ഷയായി.
തുടര്‍ന്ന് ഏകദേശം 25 മിനിറ്റിന് ശേഷം വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് വിമാനം അടുത്ത യാത്ര ആരംഭിച്ചത്. ഭാഗ്യവശാല്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. സംഭവത്തെ അപലപിച്ച ഏവിയേഷന്‍ അനലിസ്റ്റ് അലക്‌സ് മച്ചറസ് പൈലറ്റുമാരുടെ ക്ഷീണമാണ് ഇതിന് കാരണമായതെന്നും കുറ്റപ്പെടുത്തി.
സമാനമായ സംഭവം മെയില്‍ റിപ്പോര്‍ട് ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് റോമിലേക്കുള്ള വിമാനം 38,000 അടി ഉയരത്തില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാര്‍ ഉറങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. ഐടിഎ എയര്‍വേയ്‌സിലായിരുന്നു സംഭവം.
മരുന്നുകൾ കുറിക്കാൻ ഡോക്ടർമാർക്ക് കോടികൾ വാഗ്ദാനം.നടുക്കം രേഖപ്പെടുത്തി സുപ്രീംകോടതി.
