അപൂർവ്വ രോഗവുമായി പന്ത്രണ്ടുകാരൻ

മഞ്ഞ നിറത്തിലുള്ള നാവും രക്തത്തിന് സാമ്യമായ നിറത്തിൽ മൂത്രവുമാണ് ഈ കുട്ടിക്ക്

രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന അപൂർവ രോഗം പിടിപെട്ട് 12 വയസുകാരൻ. മഞ്ഞ നിറത്തിലുള്ള നാവും രക്തത്തിന് സാമ്യമായ നിറത്തിൽ മൂത്രവുമാണ് ഈ കുട്ടിയിൽ കാണാൻ കഴിഞ്ഞത്. ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് നശിപ്പിക്കുന്ന അസുഖമാണ് കാനഡ സ്വദേശിയായ ഈ 12കാരനാണ്. 

എപ്സ്റ്റൈന്‍ബാര്‍ എന്ന വൈറസാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. കോള്‍ഡ് അഗ്ലൂട്ടിനിന്‍ എന്നാണ് രോഗത്തിന്‍റെ പേരെന്നാണ് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ വ്യക്തമാക്കുന്നത്. തൊണ്ടയിലെ അസ്വസ്ഥത, മൂത്രത്തിന്‍റെ നിറം മാറ്റം, അടിവയറ്റിലെ വേദന, ത്വക്കിലെ നിറം മാറ്റം എന്നിവയെ തുടര്‍ന്നാണ് പന്ത്രണ്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീട്ടുകാരും, ഡോക്ടർമാരും മഞ്ഞപ്പിത്തം ആണെന്നാണ് സ്ഥിരീകരിച്ചു. എന്നാല്‍ കണ്ണിലും ത്വക്കിലുമുണ്ടായിരുന്ന മഞ്ഞനിറം നാക്കില്‍ കൂടി കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ മറ്റ് രോഗ സാധ്യതകള്‍ അന്വേഷിച്ച് തുടങ്ങിയത്. പിന്നീട് ചില പരിശോധനകള്‍ക്ക് ശേഷം കുട്ടിയ്ക്ക് അനീമിയ ഉണ്ടെന്ന്  വ്യക്തമായി.

ചെറുപ്പകാലങ്ങളില്‍ ശരീരത്തെ ബാധിക്കുന്ന വൈറസ് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതാണെന്നാണ്  ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ അവസ്ഥയില്‍ പുരോഗതിയുണ്ടെന്നും ജേണല്‍ വ്യക്തമാക്കുന്നു.

കടുത്ത വാക്‌സിൻ ക്ഷാമം ; 28 ലക്ഷത്തിലധികം ആളുകൾക്ക് ഇനിയും ആദ്യ ഡോസ് ലഭിച്ചിട്ടില്ല

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like