അതിർത്തിയിലെ പന്ത്രണ്ടോളം ഇടറോഡുകളും അടച്ച് തമിഴ്‌നാട്!

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസും നിര്‍ബന്ധമാക്കി.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം അതിർത്തിയിലെ ഇടറോഡുകളും അടച്ച് തമിഴ്‌നാട് സർക്കാർ. ബാരിക്കേഡുകൾ വെച്ച് പാറശാല മുതൽ വെളളറട വരെയുളള സ്ഥലങ്ങളിൽ അതി‍‌‍ർത്തിയിലേക്ക് കടക്കാൻ കഴിയുന്ന പന്ത്രണ്ടോളം ഇടറോഡുകളാണ് തമിഴ്‌നാട് പോലീസ് അടച്ചത്. ഇതോടൊപ്പം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസും നിര്‍ബന്ധമാക്കി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഇ-പാസ് വാങ്ങാന്‍. അതിര്‍ത്തിയില്‍ എത്തുന്നവരുടെ സാംപിള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോണ്‍ നമ്പറും നല്‍കി യാത്രക്കാര്‍ക്ക് പോകാം. പരിശോധനാ ഫലം ഫോണിലേക്ക് അയച്ചു നല്‍കുകയാണ് ചെയ്യുക.  കഴിഞ്ഞ കോവിഡ് വ്യാപന കാലത്തും തിരുവനന്തപുരത്തേക്കുള്ള റോഡുകൾ തമിഴ്‌നാട് സർക്കാർ അടച്ചിരുന്നു .

വാട്‌സാപ്പ് ലക്കി ഡ്രോ; പ്രൊഫഷണൽ രീതിയിൽ പുതിയ സൈബർ തട്ടിപ്പ്.

Author
Sub-Editor

Sabira Muhammed

No description...

You May Also Like