വേനലവധിക്ക് മാറ്റമില്ല, വാർഷിക പരീക്ഷ മാർച്ചിൽ നടക്കും
- Posted on February 28, 2022
- News
- By Dency Dominic
- 325 Views
അഞ്ചു മുതല്‍ ഒന്‍പതുവരെ ക്‌ളാസുകളിലെ മൂല്യനിര്‍ണയം എങ്ങനെ വേണമെന്ന് എസ്.സി.ഇ.ആര്‍.ടിയുടെ ശുപാര്‍ശ തേടിയിട്ടുണ്ട്
അഞ്ചു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകാര്‍ക്ക് ഏപ്രിലില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ത്തന്നെ നടത്തും. വേനലവധിക്കാലം രണ്ടുമാസം തികച്ച് ലഭിക്കും.മാര്‍ച്ച് 31 മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകള്‍ നടത്തേണ്ടതിനാല്‍ മറ്റ് പരീക്ഷകള്‍ സാദ്ധ്യമല്ല. വിഷു, ഈസ്റ്റര്‍ അവധികളും വരുന്നുണ്ട്. ഇതാണ് കാരണം.പരീക്ഷകള്‍ ഏപ്രില്‍ പത്തിനകം നടത്തുമെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നത്. അഞ്ചു മുതല്‍ ഒന്‍പതുവരെ ക്‌ളാസുകളിലെ മൂല്യനിര്‍ണയം എങ്ങനെ വേണമെന്ന് എസ്.സി.ഇ.ആര്‍.ടിയുടെ ശുപാര്‍ശ തേടിയിട്ടുണ്ട്.
അതുലഭിച്ചശേഷം വകുപ്പ് മേധാവികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒന്നു മുതല്‍ നാലുവരെ ക്‌ളാസുകളില്‍ കഴിഞ്ഞ വര്‍ഷം ചെയ്തപോലെ വര്‍ക്ക് ഷീറ്റ് അസസ്‌മെന്റ് മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്.ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളില്‍ ആരെയും തോല്‍പ്പിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാലും പഠന നിലവാരം ഉറപ്പുവരുത്തേണ്ടതിനാലാണ് വര്‍ക്ക് ഷീറ്റ് അസസ്‌മെന്റ് നടത്തുക.
