യാഹൂ ഡിസംബറിൽ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

അമേരിക്കൻ വെബ് സര്‍വീസ് കമ്പനിയായ യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 

അമേരിക്കൻ വെബ് സര്‍വീസ് കമ്പനിയായ യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റർനെറ്റ് വ്യവസായ രംഗത്ത് 19 വർഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബർ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു.    ബിസിനസ്സിന്റെ മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ അടച്ചു പൂട്ടുന്നതെന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.    2017-ൽ വെറിസോൺ എന്ന കമ്പനി യാഹൂ ഏറ്റെടുത്തിരുന്നു. ഒരു കാലത്ത് ഏറ്റവും വലിയ മെസേജ് പ്ലാറ്റ്‍ഫോം കൂടെയായ വെബ്സൈറ്റ് ആണ് അടച്ചുപൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്.    കഴിഞ്ഞ കുറേ വർഷങ്ങളായി യാഹൂവിന് ഉപഭോക്താക്കൾ ഇല്ലാത്തതാണ് ബിസിനസിൽ നിന്ന് കമ്പനി പിൻമാറാൻ കാരണം. ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് ഇനി പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനോ ഗ്രൂപ്പുകളിൽ നിന്ന് മെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.  യാഹൂ വെബ്സൈറ്റും ലഭ്യമാകില്ല. യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കൾ ഇമെയിൽ അയയ്ക്കാൻ ശ്രമിച്ചാൽ മെസേജ് ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ച് മെസേജ് ലഭിക്കുകയും ചെയ്യും.

Author
Resource Manager

Jiya Jude

No description...

You May Also Like