ഓക്‌സിജന്‍ ടാങ്ക് ലീക്കായി; പതിനൊന്ന് കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു.

ഓക്‌സിജന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

ഓക്‌സിജന്‍ ടാങ്ക് ലീക് ആയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ പതിനൊന്ന് കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ടാങ്ക് നിറയ്ക്കുന്നതിനിടെ ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ലീക് അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്‌നെ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്നും നാളെയുമായി സംസ്ഥാനത്ത് കൊറോണ കൂട്ട പരിശോധന

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like