അമേരിക്കൻ പ്രെസിഡന്റ് ജോ ബൈഡൻ പരസ്യമായി കോവിഡ് വാക്‌സിൻ സ്വീകരിച്ചു.
- Posted on December 22, 2020
- News
- By Naziya K N
- 252 Views
ഫൈസർ വാക്‌സിന്റെ ആദ്യ ഡോസ് ആണ് സ്വീകരിച്ചത്.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കോവിഡ് പ്രതിരോധ വാക്‌സിൻ ദിലവാരെ നെവാർക്കിലെ ക്രിസ്റ്റിയാന ആശുപത്രിയിൽ വെച്ച് സ്വീകരിച്ചു.ഫൈസർ വാക്‌സിന്റെ ആദ്യ ഡോസ് ആണ് സ്വീകരിച്ചത്.ജോ ബൈഡൻ വാക്‌സിനേഷൻ എടുക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണവും ചെയ്‌തിരുന്നു .കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ അപകടമില്ലെന്ന് ജനങ്ങളെ ബോധ്യപെടുത്താനായാണ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമായി വാക്‌സിൻ സ്വീകരിച്ചത്.
കടപ്പാട്-മാധ്യമം ദിനപ്പത്രം.