പോക്സോ കേസ്; എം.എൽ.എയുടെ ഭാര്യയും പരാതിക്കാരിയും ചേർന്ന് തന്നെ കുടുക്കിയെന്ന് അഞ്ജലി

കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മ്പര്‍ 18 പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ആറ് പേരുടെ ​ഗൂഢാലോചനയിൽ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്സോ കേസെന്ന് അവർ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പെടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നു.

ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി. താൻ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയമാണ് പരാതിക്കാരിക്ക്. ഇതിന്റെ ഭാ​ഗമായാണ് തനിക്കെതിരെ പരാതി ഉയർത്തുന്നത്.

തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്ലോ​ഗറും എം.എൽ.എയുടെ ഭാര്യയും ചേർന്നാണെന്നും അഞ്ജലി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. 

അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം മുൻപ് വെളിപ്പെടുത്തിയിരുന്നു.

അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

നമ്പര്‍ 18 പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഒന്നാം പ്രതിയായ റോയ് വലയാറ്റ് പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. 

മുന്‍കൂര്‍ ജാമ്യത്തിനായി റോയി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.

നാല് ദിവസമായി ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ജലി ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ഉത്തർ പ്രദേശിൽ വിഷ മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like