ടീച്ചർക്ക് പിൻഗാമിയായി വീണാ ജോർജ്ജ്

തുടർച്ചയായ രണ്ടാം തവണയും ആരോഗ്യമേഖലയിൽ വനിതാ മന്ത്രി

കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ആരോഗ്യവകുപ്പ് രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജിന്. തുടർച്ചയായ രണ്ടാം തവണയും ആരോഗ്യമേഖലയിൽ വനിതാ മന്ത്രിയെ തന്നെയാണ്  പിണറായി മന്ത്രിസഭ നിയോഗിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു മാധ്യമ പ്രവർത്തനത്തിലും ജനപ്രതിനിധി എന്ന നിലയിലും തിളങ്ങിയ വീണയുടെ രണ്ടാം വിജയം. ആദ്യമായാണ് പത്തനംതിട്ടയിൽ സി പി ഐ എമ്മിന് ഒരു മന്ത്രി സ്ഥാനം ലഭിക്കുന്നത്. ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ വീണ നൃത്തം, അഭിനയം തുടങ്ങി കലാ രംഗത്തും സജീവമായിരുന്നു. മാധ്യമ പഠനമില്ലാതെ മാധ്യമപ്രവർത്തനത്തിൽ തിളങ്ങി. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയുമാണ് വീണ.

ദുരിതപർവ്വം താണ്ടുന്നവർക്ക് തുണയാവുന്ന ചെറുപ്പം

Author
Sub-Editor

Sabira Muhammed

No description...

You May Also Like