കേരളം ഇനി സമ്പൂർണ്ണ ഈ സ്റ്റാമ്പിങ് സംസ്ഥാനം.
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വരുന്ന ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ്ണ ഇ- സ്റ്റമ്പിങ് പദ്ധതി നടപ്പിലാവുകയാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്ര പത്രങ്ങൾക്ക് 2017 മുതൽ ഈ സ്റ്റാമ്പിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഈ സ്റ്റാമ്പിങ് ആരംഭിക്കും. ഇതോടെ കേരളം സമ്പൂർണ്ണ ഈ സ്റ്റാമ്പിങ് നടപ്പിലാക്കുന്ന സംസ്ഥാനമാവും. നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കുമാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ സ്റ്റാമ്പിങ്ങ് സംവിധാനത്തിലേക്ക് മാറും. മേയ് രണ്ടാം തീയതി മുതല്‍ സംസ്ഥാനവ്യാപകമായി ഇത് ഏര്‍പ്പെടുത്തുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഇതിനുവേണ്ടിയുള്ള നടപടികള്‍ എല്ലാ പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിജിറ്റല്‍ സേവനങ്ങളിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തൊഴില്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡിജിറ്റലൈസേഷനാവും ഈ മേഖലയില്‍ വരികയെന്നും മന്ത്രി വ്യക്തമാക്കി. പുതിയ സംവിധാനം നിലവില്‍ വരുമ്പോഴും ഒരു ലക്ഷം രൂപാ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ തന്നെ ആയിരിക്കും ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതുമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ച് ആധാരംരജിസ്റ്റര്‍ ചെയ്യേണ്ട കക്ഷികള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ എന്ന (PEARL) ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രജിസ്ട്രഷന്‍ കേരള വെബ്‌സൈറ്റില്‍ (https://pearl.registration.kerala.gov.in) ലോഗിന്‍ ചെയ്തതിനു ശേഷം രജിസ്‌ട്രേഷന്‍ നടത്തേണ്ട സബ് രജിസ്ട്രാര്‍ ഓഫീസ് കണ്ടത്തി രജിസ്റ്റര്‍ ചെയ്യേണ്ട തീയതിക്കും സമയത്തിനുമുള്ള ടോക്കണ്‍ എടുക്കണം. നിലവിലുളള രീതിയിലോ വെബ് സൈറ്റില്‍ ലഭ്യമായ മാതൃകാ ആധാരങ്ങള്‍ ഉപയോഗിച്ചോ ആധാരം തയ്യാറാക്കാവുന്നതാണ്. പേള്‍ ആപ്ലിക്കേഷനില്‍ നിന്നും ആധാര വിലയുടെ അടിസ്ഥാനത്തിലുള്ള മുദ്ര വിലയ്ക്ക് അനുസരിച്ചുളള യുണീക്ക് ട്രാന്‍സാക്ഷന്‍ ഐഡി, ഇ സ്റ്റാമ്പ് റഫറന്‍സ് നംമ്പര്‍(Unique Transaction ID, E-stamp Reference Number ) എന്നിവയുളള പേ -സ്‌ളിപ്പ് ലഭിക്കും .ഇങ്ങനെ ലഭിക്കുന്ന സ്്‌ളിപ്പുമായി ഇ-സ്റ്റാമ്പിനായി ലൈസന്‍സുളള സ്റ്റാമ്പ് വെണ്ടറെ സമീപിച്ചാല്‍ അത് ലഭിക്കും. ട്രഷറിയില്‍ നിന്നും സ്റ്റാമ്പ് വെണ്ടര്‍ക്ക് ലഭിക്കുന്ന രജിസ്റ്റേര്‍ഡ് ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് സ്റ്റാമ്പ് വെണ്ടര്‍ വ്യക്തികള്‍ക്ക് ഇ-സ്റ്റാമ്പ് നല്‍കും. ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നുണ്ടെങ്കിലും നിലവില്‍ സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന, ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസകാലം വരെ തുടരാന്‍ സാധിക്കും. ഈ സ്റ്റാമ്പ് ലഭിക്കുന്ന രീതി ഇതിനുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ കേരള (https://estamp.kerala.gov.in) എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്ന വെണ്ടര്‍ ഡിപ്പാര്‍ട്ട് മെന്റ്് ഈ സ്റ്റാമ്പ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ആധാര രജിസ്ടര്‍ ചെയ്യേണ്ട വ്യക്തി നല്‍കുന്ന പേ സ്‌ളിപ്പിലെ ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യും. ആധാര വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം സ്റ്റാമ്പ് വെണ്ടര്‍ മുദ്രവില സ്വീകരിക്കും. മുദ്രവില ഇ-സ്റ്റാമ്പ് പോര്‍ട്ടലിലെ ഇ-ട്രഷറി പേയ്‌മെന്റ് മോഡ് വഴി സ്റ്റാമ്പ് വെണ്ടര്‍ക്ക് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടയ്ക്കാന്‍ കഴിയും . യുപിഐ, , കാര്‍ഡ്, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നെറ്റ് ബാങ്കിംഗ് പേയ്‌മെന്റ് സംവിധാനം എന്നിവ ഇതിലനായി ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പേയ്‌മെന്റ് നടപടി പൂര്‍ത്തിയാകുമ്പോള്‍ ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യും. കമ്പ്യൂട്ടറില്‍ ലഭിക്കുന്ന ഇ - സ്റ്റാമ്പ് പ്രിവ്യൂ സംവിധാനം ഉപയോഗിച്ച് ആധാരം രജിസ്ട്രര്‍ ചെയ്യുന്ന വ്യക്തി നല്‍കിയ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് സ്റ്റാമ്പ് വെണ്ടര്‍ ഉറപ്പുവരുത്തണം. (യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, സര്‍ക്കാര്‍ റഫറന്‍സ് നമ്പര്‍, സ്റ്റാമ്പ് വെണ്ടര്‍ കോഡ്, ഇ-സ്റ്റാമ്പ് ഇഷ്യൂ ചെയ്ത തീയതിയും സമയവും, ഇ-സ്റ്റാമ്പ് ഡ്യൂട്ടി അടച്ച തുക വാക്കുകളിലും അക്കങ്ങളിലും, ഇ-സ്റ്റാമ്പ് നേടുന്ന വ്യക്തിയുടെ പേരും വിലാസവും എന്നിവയെല്ലാം ഇതില്‍ ഉണ്ടാവും.) ശരിയാണെങ്കില്‍ മാത്രം സ്റ്റാമ്പ് വെണ്ടര്‍ 100 ജി.എസ്.എം പേപ്പറില്‍ ഇ-സ്റ്റാമ്പിന്റെ കളര്‍പ്രിന്റ് എടുത്ത് നല്‍കും.
സ്വന്തം ലേഖകൻ.