ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം; കരഞ്ഞു പോയെന്ന് വെളിപ്പെടുത്തി വിരാട് കോലി

വിരാട് കോലി ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാണെന്ന ധോണിയുടെ വിശ്വാസം തെറ്റിയില്ല
കേപ്ടൗണ്‍: 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തികച്ചും അപ്രതീക്ഷിതമായാണ് ധോണി തന്റെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയെ വിദേശത്തടക്കം മികച്ച പ്രകടനത്തിലേക്ക് നയിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് ധോണി ഇത്തരമൊരു തീരുമാനം എടുത്തത്. 

ഇന്ത്യയുടെ ഇതിഹാസ നായകന്മാരിലൊരാളാണ് എംഎസ് ധോണി ലോക ക്രിക്കറ്റിന് തന്നെ വലിയ അത്ഭുതമായിരുന്നു ധോണി. അതിവേഗം ഫലം നേടുന്ന തന്ത്രപരമായ തീരുമാനങ്ങളെടുക്കാന്‍ മിടുക്കനായിരുന്നു ധോണി.

ധോണി തന്റെ കരിയറിലെടുത്തിരിക്കുന്ന പല തീരുമാനങ്ങളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. കളത്തിനകത്തും പുറത്തും അപ്രതീക്ഷിത തീരുമാനങ്ങളുമായി വിസ്മയിപ്പിക്കുന്ന ധോണി തന്റെ വിരമിക്കലിന്റെ കാര്യത്തിലും ഇതേ സസ്‌പെന്‍സ് നിലനിര്‍ത്തിയിരുന്നു.

ഇപ്പോഴിതാ ധോണിയുടെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപനം തന്നെ എത്രമാത്രം സങ്കടപ്പെടുത്തിയെന്ന് വിശദീകരിച്ചിരിക്കുകയാണ് വിരാട് കോലി. ധോണിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച താരമായിരുന്നു കോലി. അതുകൊണ്ട് തന്നെ ധോണിയുടെ വിരമിക്കല്‍ കോലിയില്‍ വലിയ സങ്കടം ഉണ്ടാക്കിയിരുന്നു. 

പ്രഖ്യാപനം ഞെട്ടിച്ചെന്നും അതുകേട്ട് കരഞ്ഞെന്നുമാണ് കോലി വെളിപ്പെടുത്തിയത്. 2015ല്‍ ക്രിക്കറ്റ് മന്തിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലി ഇക്കാര്യം തുറന്ന് പറഞ്ഞത്. 'സത്യസന്ധമായി പറയട്ടെ അന്ന് ഇന്ത്യയുടെ ടെസ്റ്റ് നായകനാവുന്നതിനെപ്പറ്റി ആ സമയം ഞാന്‍ ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഞാന്‍ മുറിയിലേക്ക് പോയി. ആ വാര്‍ത്ത കേട്ട് കരഞ്ഞു.

 വിരാട് കോലി ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാണെന്ന ധോണിയുടെ വിശ്വാസം തെറ്റിയില്ല. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിയുമ്പോള്‍ 68 മത്സരങ്ങളില്‍ നിന്ന് 40 ജയവുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന റെക്കോഡ് അദ്ദേഹത്തിനൊപ്പമാണ്.

ഇന്ത്യയുടെ വീര നായകന്മാര്‍ക്ക് മുട്ടിടിച്ച ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാന്‍ കോലിക്കായി. കോലി നായകസ്ഥാനത്തില്ലായിരുന്നെങ്കിലും 2021ലും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചു.

ധോണി നായകസ്ഥാനം ഒഴിയുമ്പോള്‍ കോലിയെന്ന ഉത്തരം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ കോലി നായകസ്ഥാനം ഒഴിയുമ്പോള്‍ പകരം ആരെന്നത് വലിയ ചോദ്യമായി നിലനില്‍ക്കുന്നു.

വിരാട് കോലിയെ ചേര്‍ത്ത് പിടിച്ച് അനുഷ്‌ക ശർമ്മ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like