ജോ ആൻഡ് ജോ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
- Posted on October 16, 2021
- Cinemanews
- By JAIMOL KURIAKOSE
- 196 Views
ചെറുപ്രായത്തിൽ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്

മാത്യു, നൽസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജോ ആൻഡ് ജോ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. ചെറുപ്രായത്തിൽ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. ജോണി ആന്റണിയും സ്മിനുവും മാത്യുവിന്റെ അച്ഛനും അമ്മയുമായി ചിത്രത്തിൽ എത്തുന്നത്.
അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം നൽകുന്നു. അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.