വ്യാജ വാർത്തകൾക്ക് നിയന്ത്രണം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

 ഈ സൗകര്യം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല

വ്യാജ വാർത്തകൾ നിയന്ത്രണമില്ലാതെ പ്രചരിക്കുന്നത് തടയാൻ പുതിയ ഫീച്ചറുമായി ട്വിറ്റർ. വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അത്തരം പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനാണ്  ട്വിറ്റർ പുതിയതായി അവതരിപ്പിച്ചിട്ടുള്ളത്.  തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന ട്വീറ്റുകൾ റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കൾക് പുതിയ ഫീച്ചർ ഉപയോഗപ്പെടുത്താം. ഇതുവഴി എത്രത്തോളം പരിഹാരം സാധ്യമാകുമെന്നും ട്വിറ്റർ പരിശോധിച്ച് വരികയാണ്.

യുഎസ്, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക് ഇന്നലെ മുതൽ പുതിയ ഫീച്ചർ ലഭ്യമായിട്ടുണ്ട്. ട്വീറ്റ് ഫ്ലാഗ് ചെയ്യുന്നതിന് റിപ്പോർട്ട് ട്വീറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം It’s misleading എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ മതിയാകും. ഈ സൗകര്യം നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. പരീക്ഷണങ്ങൾക്ക് ശേഷം താമസിയാതെ എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഓപ്‌ഷൻ ലഭ്യമാകുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ

Author
Citizen journalist

Krishnapriya G

No description...

You May Also Like