തമ്പാനൂരിലെ ഹോട്ടലിൽ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

രണ്ടു ദിവസമായി സജിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു.

തിരുവനന്തപുരത്ത് തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ സജിയാണ് മരിച്ചത്. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. ഇന്ന് പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടു ദിവസമായി സജിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കുക്കറില്‍ പണമുണ്ടെന്നറിയാതെ ഭാര്യ ഗ്യാസിന് തീ കൊടുത്തതോടെയാണ് പണം നഷ്ടമായത്.


Author
Sub-Editor

NAYANA VINEETH

No description...

You May Also Like