വായിൽ കപ്പലോടുന്ന രുചിയുമായി കൂന്തൽ അച്ചാർ !!!!!!
- Posted on May 01, 2021
- Kitchen
- By Sabira Muhammed
- 1071 Views
കൂന്തൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. നല്ല കൂന്തൾ റോസ്റ്റ് ഉണ്ടെങ്കിൽ ഒരു പിടി ചോറ് കൂടുതൽ നമ്മൾ കഴിക്കും . കാരണം മറ്റൊന്നുമല്ല അതിന്റെ രുചിതന്നെയാണ്. രുചിക്ക് പുറമെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള മത്സ്യമാണ് കൂന്തൾ. നമുക്ക് അതെ കുറിച്ച് അറിവില്ലെന്ന് മാത്രം.
രുചിക്ക് പുറമെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ കൂന്തലിനുണ്ട്
തടി കുറക്കാൻ
തടി കുറക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് കൂന്തൾ. കാരണം ഇതിൽ കലോറി വളരെ കുറവാണ്. ഇത് തടി കുറച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തടി കുറക്കാൻ ആഗ്രഹിക്കുന്നവർ കൂന്തൾ ശീലമാക്കുന്നത് വളരെ ഗുണം ചെയ്യും. തടി കുറക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കൂന്തൾ നമ്മെ വളരെയധികം
കൊളസ്ട്രോൾ കുറക്കുന്നു
നല്ല കൊളസ്ട്രോൾ വർദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് കൂന്തൾ സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും മറികടക്കാൻ കൂന്തൾ ഫലപ്രദമാണ്.
ക്യാൻസറിന് പരിഹാരം
ക്യാന്‍സർ കോശങ്ങളെ ഇല്ലാതാക്കാൻ ഇവ സഹായിക്കും. കൂന്തൾ പോലുള്ളവ പ്രോസ്റ്റേറ്റ് ക്യാന്‍സർ പോലുള്ള ഗുരുതര അവസ്ഥകള്‍ക്ക് നല്ലൊരു പരിഹാരമാണ്. അതുകൊണ്ട് തന്നെ നിത്യ ഭക്ഷണത്തിൽ കൂന്തൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഊർജ്ജം കൂടുതൽ
കൂന്തള്‍ ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഭക്ഷണമാണ്. കൂന്തള്‍ ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യും എന്ന കാര്യം ഒന്നു കൂടി ഉറപ്പിക്കുകയാണ് ഇതിലൂടെ.
പ്രമേഹത്തിന് പരിഹാരം
പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് പ്രമേഹത്തെ വർദ്ധിപ്പിക്കുന്നത്. എന്നാൽ കൂന്തൾ സ്ഥിരമായി കഴിച്ചാൽ പ്രമേഹം പോലുള്ള പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാനാവും.
മൈഗ്രേയ്ൻ മാറാൻ
മൈഗ്രേയ്ൻ പോലുള്ള കഠിനമായ തലവേദനകൾക്ക് പരിഹാരം കാണുന്നതിന് കൂന്തൽ കഴിക്കുന്നത് ശീലമാക്കിയാൽ മതി. പെട്ടെന്ന് തന്നെ തലവേദനയുടെ കാഠിന്യം കുറക്കുന്നതിന് ഇത് സഹായിക്കും.
അനീമിയയെ ചെറുക്കാം
കൂന്തൾ രക്തക്കുറവ് ഇല്ലാതാക്കി ആരോഗ്യം നിലനിർത്തൻ സഹായിക്കുന്നതിനാൽ അനീമിയ പോലുള്ള അവസ്ഥക്ക് വേഗത്തിൽ പരിഹാരമാവും.അതുകൊണ്ട് തന്നെ ഇവ സ്ഥിരമായി കഴിച്ചാലും അത് ശരീരത്തിന് ദോഷം ചെയ്യില്ല പ്രശ്നമാക്കേണ്ടതില്ല.