നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ അട്ടിമറിക്കാൻ ദിലീപ് അടിസ്ഥാന രഹിതമായ കഥകൾ മെനയുകയാണെന്ന് സർക്കാർ
- Posted on September 17, 2024
- News
- By Varsha Giri
- 80 Views
നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ അട്ടിമറിക്കാൻ ദിലീപ് അടിസ്ഥാന രഹിതമായ കഥകൾ മെനയുകയാണെന്ന് സർക്കാർ.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആരോപണം. പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കും. ജാമ്യത്തിൽ ഇറങ്ങി പൾസർ സുനി മുങ്ങാൻ സാധ്യത ഉണ്ടെന്നും കേരളം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുനിയുടെ ജാമ്യ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും