പൃഥ്വിരാജ് ചിത്രം 'ഭ്രമം' റിലീസ് തിയതി പ്രഖ്യാപിച്ചു
- Posted on September 19, 2021
- Cinemanews
- By JAIMOL KURIAKOSE
- 186 Views
ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിൽ ചിത്രം ഈ ദിവസം തന്നെ പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു

പൃഥ്വിരാജിനൊപ്പം നടൻ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലൊത്തുന്ന 'ഭ്രമം' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിൽ ചിത്രം ഈ ദിവസം തന്നെ പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.
എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നന്നത്. മംമ്ത മോഹന്‍ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.