ജയത്തിനരികിൽ ഇന്ത്യ!
- Posted on August 08, 2021
- Sports
- By Abhinand Babu
- 275 Views
ഒമ്പത് വിക്കറ്റുകള്‍ ബാക്കിനിൽക്കെ ജയിക്കാന്‍ ഇന്ത്യക്കു ഇനി 157 റണ്‍സ് കൂടി മതി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 209 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 52 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റുകള്‍ ബാക്കിനിൽക്കെ ജയിക്കാന്‍ ഇന്ത്യക്കു ഇനി 157 റണ്‍സ് കൂടി മതി.
12 റണ്‍സ് വീതമെടുത്ത രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. കെ എല്‍ രാഹുലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിലെ പ്രകടനം രണ്ടാമിനിങ്സിലും തുടർന്നു 38 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് 26 റണ്‍സെടുത്തണ് പുറത്തായത്.
95 റണ്‍സിന്റെ ലീഡ് വഴങ്ങി വീണ്ടും ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ടിനെ ഇന്ത്യ നാലാം ദിനം 303 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. നായകന്‍ ജോ റൂട്ടിന്റെ (109) സെഞ്ച്വറിയാണ് 200നു മുകളില്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കാന്‍ ഇന്ത്യയെ സഹായിച്ചത്.
172 ബോളില്‍ 14 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. റൂട്ട് ഒഴികെ ഉള്ള ബാക്കി ഇഗ്ലണ്ട് താരങ്ങൾക്ക് 35 റൺസിന് മുകളിലേക്ക് സ്കോർ ചെയ്യാൻ സാധിച്ചില്ല.