സുകുമാരക്കുറുപ്പ് മോഡൽ കൊല; ഇൻഷുറൻസ് പണം തട്ടിയ കോടീശ്വരന്‍ പിടിയിൽ

ഭാര്യയുടെ പേരിലുള്ള 36.9 കോടി രൂപ തട്ടിയെടുത്തു  

സുകുമാരക്കുറുപ്പ് മോഡലിലില്‍ സ്വന്തം ഭാര്യയെ കൊന്ന് വന്‍ തുക ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും തട്ടിയ കോടീശ്വരന്‍ അറസ്റ്റില്‍. പണം കൈക്കലാക്കാൻ ഭാര്യയെ വെടി വെച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്.  അമേരിക്കയിലെ പ്രശസ്തമായ ത്രീ റിവേഴ്‌സ് ഡെന്റല്‍ ഗ്രൂപ്പ് ഉടമയും ഡെന്റല്‍ സര്‍ജനുമായ പെന്‍സില്‍വാനിയ സ്വദേശി ഡോ. ലോറന്‍സ് റുഡോള്‍ഫ് ആണ് അറസ്റ്റിലായത്.

ഭാര്യയുടെ പേരില്‍ വിവിധ കമ്പനികളിലായി ഉണ്ടായിരുന്ന അഞ്ച് മില്യന്‍ ഡോളര്‍ (36.9 കോടി രൂപ) ഇയാള്‍ കൈക്കലാക്കിയതായാണ് കേസ്. ജനുവരി നാലിന് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

34 വര്‍ഷമായി കൂടെ ജീവിച്ച ഭാര്യ ബിയാന്‍കയുടെ മരണത്തെ തുടര്‍ന്നാണ് ഡോ. റുഡോള്‍ഫ് അറസ്റ്റിലായത്. 2016-ല്‍ സാംബിയയിലെ ഒരു വനപ്രദേശത്ത് വേട്ടയ്ക്ക് പോയപ്പോഴാണ് ബിയാന്‍ക കൊല്ലപ്പെട്ടത്.

അറിയപ്പെടുന്ന വേട്ടക്കാരനായ റുഡോള്‍ഫിനൊപ്പം ലോകത്തെ പലയിടങ്ങളിലും വേട്ടയ്ക്കു പോയിരുന്ന ഭാര്യ ബിയാന്‍ക സ്വന്തം തോക്കില്‍നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് മരിച്ചതെന്നാണ് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നത്. 

വേട്ട ഹരമായി മാറിയ ഡോ. റുഡോള്‍ഫ് വേട്ടക്കാരുടെ ആഗോളസംഘടനയായ സഫാരി ക്ലബ് ഇന്റര്‍നാഷനലിന്റെ പ്രസിഡന്റായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇയാള്‍ വേട്ടയാടലിനെക്കുറിച്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 

ബിയാന്‍കയുടെ സുഹൃത്താണ് എഫ് ബി ഐയെ സമീപിച്ച് മരണത്തിലുള്ള സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മികച്ച വേട്ടക്കാരിയയായ ബിയാന്‍ക ഒരിക്കലും തോക്ക് അബദ്ധത്തില്‍ പൊട്ടി മരിക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഡോ. റുഡോള്‍ഫിന് എല്ലാ കാലത്തും അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭാര്യയുടെ മരണത്തിനു പിന്നാലെ ഇയാള്‍ കാമുകിക്കൊപ്പം താമസം ആരംഭിച്ചതായും ഇവര്‍ അറിയിച്ചു.

ഭാര്യയുടെ മരണത്തിനു തൊട്ടുമുമ്പായി ലക്ഷക്കണക്കിന് ഡോളറുകളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇയാള്‍ എടുത്തിരുന്നതായും അവര്‍ വിവരം നല്‍കി. തുടര്‍ന്നാണ് എഫ് ബി ഐ അന്വേഷണം ആരംഭിച്ചത്.

സുഹൃത്തുക്കൾ വണ്ടി ഒരുക്കിക്കൊടുത്തത് വരന്റെ ആഗ്രഹപ്രകാരം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like