വിപണി കീഴടക്കാനൊരുങ്ങി മോട്ടറോള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ എത്തുന്നു

200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക് 


സ്മാർട്ട്ഫോണുകൾ തെരഞ്ഞെടുക്കുന്നതിൽ ക്യാമറകൾ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ് . മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെ. 48 എംപി, 64 എംപി സെൻസറുകൾ വിപണി വാണിരുന്ന കാലത്ത് നിന്നും 108 എംപി സെൻസറുകളുള്ള സ്മാർട്ട്ഫോണുകളുടെ കാലത്തിലേക്കാണ് നമ്മളിപ്പോൾ കടന്നിരിക്കുന്നത്.

സ്മാർട്ട്ഫോൺ ക്യാമറകളുടെ സാങ്കേതികവിദ്യ അനുദിനം വികസിക്കുകയാണ്. ഇനി വരാൻ പോകുന്നത് 200 എംപി ക്യാമറകളുടെ കാലമാണ്. മോട്ടറോള 200 എംപി ക്യാമറയുമായി പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതായാണ് റിപ്പോർട്ടുകൾ.

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ്, ആപ്പിൾ, എന്നിവയുമായി നേരിട്ട് മത്സരിക്കാൻ പോന്ന മികച്ചൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടറോള. "ഫ്രോണ്ടിയർ" എന്ന കോഡ് നെയിമിലുള്ള ഫോൺ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2020ന് ശേഷം മോട്ടറോള പുറത്തിറക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. രണ്ട് വർഷം മുമ്പ് മോട്ടറോള എഡ്ജ് + അവതരിപ്പിച്ചതിന് ശേഷം ഇതുവരെയായി മോട്ടറോള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളൊന്നും പുറത്തിറക്കിയിട്ടില്ല.

ജർമ്മൻ വെബ്‌സൈറ്റായ ടെക്നിക് ന്യൂസ് പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് മോട്ടറോള ഇതിനകം തന്നെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ പണി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പുതിയ മോട്ടറോള ഫ്രോണ്ടിയറിൽ 6.67 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ ഡിസ്പ്ലെ പി-ഒലെഡ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു മാട്രിക്സ് ആയിരിക്കും. ഇതിന്റെ റെസല്യൂഷൻ ഫുൾ എച്ച്‌ഡിയാണെന്നും 144 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വൺപ്ലസ് 9-സീരീസിലെ നാലാമത്തെ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 9ആർടി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like