*ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു.

*


*ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി*.


 ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ (ബാംഗ്ലൂർ) ജെയിംസ് ഗോഡ്ബർ വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങളുമായും അദേഹം സംസാരിച്ചു. ദുരന്തത്തിൻ്റെ വ്യാപ്തി, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ കളക്റ്റർ ഡി.ആർ 

മേഘശ്രീ വിശദീകരിച്ചു. പുനരധിവാസസവുമായി ബന്ധപ്പെട്ട് സഹായങ്ങളുണ്ടാവുമെന്ന് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജില്ലാ കളക്ടറെ അറിയിച്ചു.

Author

Varsha Giri

No description...

You May Also Like