നെയ്മറിന്റെ ആഗ്രഹം പൂവണിഞ്ഞു

കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനലിന് കളമൊരുങ്ങി

ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്ന നെയ്മറിന്റെയും ആരാധകരുടെയും ആഗ്രഹം പൂവണിഞ്ഞു. ഇക്കുറി കോപ്പ അമേരിക്കയില്‍ അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി.

രണ്ടാം സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന  കൊളംബിയയെ തോല്‍പിച്ചതോടെയാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായത്. അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത് ഗോളി എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകളാണ്.

നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന്  ആദ്യ സെമിയില്‍ തോല്‍പിച്ചാണ് കഴിഞ്ഞ ദിവസം  ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയത്.

നെയ്മറിന്റെ ആഗ്രഹം

Author
Sub-Editor

Sabira Muhammed

No description...

You May Also Like