അക്ഷരങ്ങളെ കൂട്ടി വായിക്കുന്നവരുടെ ദിനമല്ല വായനാദിനം
- Posted on June 19, 2021
- Ezhuthakam
- By Sabira Muhammed
- 365 Views
ഇന്നത്തെ ദിനം നമുക്ക് നമ്മെ വായിക്കാനും അറിയാനും ഉള്ള ദിനമായി മാറട്ടെ ... എല്ലാവർക്കും വായനാദിന ആശംസകള്‍ ..

120 കിലോമീറ്ററോളം സൈക്കിൾ യാത്ര ചെയ്യുന്ന നോവലിസ്റ്റാണ് ഉണ്ണി ജോസഫ്.. തുമ്പോളിയിലെ വാടകവീട്ടിൽ നിന്നാണ് കൊച്ചിയിലെ സെക്യൂരിറ്റി ജോലി നഷ്ടപ്പെടാതിരിക്കാൻ ലോക്ഡൗൺ കാലത്ത് ഉണ്ണി ജോസഫ് സൈക്കിൾ യാത്ര ചെയ്യുന്നത്.
ഇരുപതോളം നോവലുകൾ എഴുതിയിട്ടുള്ള ഉണ്ണി, മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ കടപ്പുറം എന്ന നോവൽ പിന്നീട് "തുമ്പോളി കടപ്പുറം' എന്നപേരിൽ സംവിധായകൻ ജയരാജ് സിനിമയാക്കിയിട്ടുണ്ട്. തുമ്പോളിയിൽനിന്ന് പുലർച്ചെ 5ന് കൊച്ചിയിലേക്കുള്ള യാത്ര ഇദ്ദേഹം തുടങ്ങും.
രണ്ടര മണിക്കൂറോളം നീളുന്ന യാത്ര പതിവായപ്പോൾ തനിക്ക് ആദ്യത്തെ പ്രയാസമില്ലെന്നാണ് ഉണ്ണി പറയുന്നത്. ലോക്ഡൗൺ മാറിയാലും യാത്ര സൈക്കിളിൽത്തന്നെയാകും, ബസ് യാത്രയ്ക്ക് പ്രതിമാസം വേണ്ടി വരുന്ന വലിയ തുക ഈ യാത്രയിലെ ചുരുക്കാമെന്നും അദ്ദേഹം പറയുന്നു.
അക്ഷരങ്ങളെ കൂട്ടി വായിക്കുന്നവരുടെ ദിനമല്ല വായനാദിനം. വായിച്ച അക്ഷരങ്ങളെ വാക്കുകളാക്കി വാക്കുകളെ വാക്ക്യങ്ങളാക്കി അതിലെ അർത്ഥങ്ങളേയും അർത്ഥതലങ്ങളേയും തിരിച്ചറിഞ്ഞ് കല്ലും പതിരും മാറ്റി നെൽമണികളെ മാത്രം ഉൾക്കൊണ്ടുകൊണ്ട് അവ ജീവിതവുമായി തുലനം ചെയ്ത് എങ്ങിനെയാണോ നെൽമണികളെ അരിയാക്കി അരി വീണ്ടും ചോറാക്കി പലതരം പലഹാരങ്ങളാക്കി അവിലും മലരുമാക്കി ജീവൻെറ ഭാഗമാക്കി മാറ്റുന്നത് അതുപോലെ ആവണം ഓരോ വായനും.
വാക്കുകളുടെ നാനാർത്ഥം എന്നതുപോലെ ജീവിതത്തിലെ ഓരോ പ്രവർത്തിക്കും സമാനമായതോ അല്ലാത്തതോ ആയ അർത്ഥതലങ്ങൾ കണ്ടെത്തുമ്പോഴാണ് നാം ഓരോരുത്തരും മനുഷ്യന്‍ എന്ന ഉത്തമനായ സാമൂഹ്യ ജീവിയായി മാറുന്നത്. അതിന് നാം നമ്മെതന്നെ പല ആവർത്തി വായിക്കേണ്ടതായിട്ടുണ്ട് .
ദിന്‍കര്‍ ബി നായർ