തൃശൂരില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയ റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നു

ട്രെയിനുകള്‍ ഓടിത്തുടങ്ങിയേക്കും 


തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയ റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കൽ നടപടികൾ ആരംഭിച്ചു  എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതോടെ പ്രദേശത്ത് ട്രെയിന്‍ ഗതാഗതം ഒരു വരിയിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. തൃശൂര്‍- എറണാകുളം റൂട്ടിലൂടെയുള്ള തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് .  

ഈ റൂട്ടിലൂടെയുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു . ജനശതാബ്ദിയും വേണാടുമടക്കമുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ട്രെയിനുകള്‍ ഒന്ന് മുതല്‍ മൂന്ന് മണിക്കൂറുകള്‍ വരെയാണ് വൈകി ഓടുന്നത്.

ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നില്ല. ഇതിനായുള്ള ക്രമീകരണങ്ങള്‍ റെയിൽവേ ഒരുക്കിയിരുന്നു.  ഇരുമ്പനം ബിപിസിഎലില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ പോയിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. 

പരാതിക്കാരി സുഹൃത്തായിരുന്നുവെന്ന് ശ്രീകാന്ത് വെട്ടിയാർ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like