കാർഡ് വിവരങ്ങൾ മുഴുവനും ഓർത്തിരിക്കണം; ഓൺലൈൻ പേമെന്റുകൾ സുരക്ഷിതമാക്കാൻ നിർദ്ദേശങ്ങൾ പരിശോധിച്ച് ആർ ബി ഐ

ഉപഭോക്താക്കളുടെ വിവരങ്ങൾക്ക് പുതിയ നിയമം വന്നാൽ കൂടുതൽ  സുരക്ഷിതത്വം ഉണ്ടായിരിക്കും.

ഓൺലൈൻ പേമെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ പരിശോധിച്ച്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആമസോൺ, ഗൂഗിൾ പേ, പേടിഎം പോലുള്ള കമ്പനികൾ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.

അതിനാൽ ഓൺലൈനിൽ നിന്ന് ഇനി മുതൽ സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ, മണി കാർഡിലെ ഉപഭോക്താവിന്റെ പേര്, 16 അക്ക കാർഡ് നമ്പർ, കാലാവധി അവസാനിക്കുന്ന തീയതി, സിവിവി നമ്പർ ഇവയെല്ലാം രേഖപ്പെടുത്തേണ്ടി വരും. 

ആമസോണിലും ഫ്ലി‌പ്കാർട്ടിലും അടക്കം ഓൺലൈൻ ഷോപ്പിങ് ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ വഴി പണം നൽകുന്നതിനും നെറ്റ്ഫ്ലിക്സ് പോലുള്ള ആപ്പുകൾ റീച്ചാർജ് ചെയ്യുന്നതിനുമെല്ലാം ഭാവിയിൽ മുഴുവൻ കാർഡ് വിവരങ്ങളും രേഖപ്പെടുത്തേണ്ടി വന്നേക്കാം.

20 വർഷങ്ങൾക്ക് ശേഷം അഫ്ഗാൻ വിട്ട് അമേരിക്ക; ആഘോഷിച്ച് താലിബാൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like