സിബിഎസ്ഇ ചോദ്യ പേപ്പറിലും ബിടിഎസ് തരംഗം; ഏറ്റെടുത്ത് വിദ്യാർത്ഥികൾ
- Posted on March 10, 2022
- News
- By NAYANA VINEETH
- 39 Views
9–ാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയിലാണ് ഈ പ്രശസ്തമായ ബാൻഡിനെ കുറിച്ചുള്ള ചോദ്യം ചോദിച്ചിരിക്കുന്നത്

ലോകപ്രശസ്തമായ കൊറിയൻ മ്യൂസിക് ബാൻഡ് ആയ ബിടിഎസിന് ലോകമെങ്ങും ആരാധകരാണുള്ളത്. ഇങ്ങ് ഇന്ത്യയിലും ബിടിഎസ് ഫാൻസ് ഒരുപാടുണ്ട്. അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ് ഈ സംഗീത ബ്രാൻഡ്. തങ്ങളുടെ സംഗീതം കൊണ്ട് ഒരു ലോകത്തെ മുഴുവൻ ചുവടുവെപ്പിച്ചവരാണ് ഇവർ.
ഇപ്പോൾ സിബിഎസ്ഇ പരീക്ഷയിൽ ബിടിഎസിനെക്കുറിച്ച് വന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 9–ാം ക്ലാസിലെ ഇംഗ്ലിഷ് പരീക്ഷയിലാണ് ഈ പ്രശസ്തമായ ബാൻഡിനെ കുറിച്ച് ചോദ്യം ചോദിച്ചിരിക്കുന്നത്.
ബിടിഎസ് ലോകമാകെ പടർന്നു പിടിച്ചത് എങ്ങനെ എന്നാണ് ഒരു ചോദ്യം. ഈ ചോദ്യം ഉൾപ്പെട്ട പരീക്ഷ പേപ്പറിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബിടിഎസ് ആരാധകർക്ക് ഇതിലധികം സന്തോഷം നൽകുന്ന മറ്റൊരു ചോദ്യം എന്താണെങ്കിലും വേറെ കാണില്ല. ദശലക്ഷകണക്കിന് ആരാധകരാണ് ബിടിഎസിനുള്ളത്. ബിടിഎസ് ആരാധകർ ആർമി എന്നാണ് അറിയപ്പെടുന്നത്. ബിടിഎസ് ആരാധകരെ കുറിച്ചും ചോദ്യപേപ്പറിൽ പരാമർശിച്ചിട്ടുണ്ട്.
ഇതിലുള്ള ബിടിഎസ് ഇന്ത്യൻ ആർമിയുടെ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കെ പോപ്പിലെ മറ്റു ബാൻഡുകളെക്കുറിച്ചും ചോദ്യമുണ്ടായിരുന്നെങ്കിലും ബിടിഎസ് ബാൻഡിന് ഏറെ ആരാധകരുള്ള ഇന്ത്യയിൽ അവരെ കുറിച്ചുള്ള ചോദ്യമാണ് വിദ്യാർത്ഥികളെ സന്തോഷിപ്പിച്ചത്.