പേ ടി എമ്മിലൂടെ ഇനി വാക്‌സിനും ബുക്ക് ചെയ്യാം

ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് മുൻനിരയിലുള്ള പേ ടി എം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഓപ്ഷന്‍ തയാറാക്കിയിരിക്കുന്നത്. 

ഉപഭോക്താക്കള്‍ക്കായി വാക്‌സിന്‍ ബുക്ക് ചെയ്യാനും സ്ലോട്ട് തിരഞ്ഞെടുക്കാനുമുള്ള സൗകര്യം ആപ്പിൽ തന്നെ ഒരുക്കി ഇ-പേയ്‌മെന്റ് ആപ്പായ പേ ടി എം. ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് മുൻനിരയിലുള്ള പേ ടി എം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഓപ്ഷന്‍ തയാറാക്കിയിരിക്കുന്നത്. 

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥലം, പ്രായം, ഡോസ് നമ്പര്‍, വാക്‌സിന്‍ തരം എന്നിവ അടിസ്ഥാനമാക്കി അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. സൗജന്യവും പണമടച്ചുള്ളതുമായ വാക്‌സിനുകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

പേ ടി എം നേരത്തെ വാക്‌സിനുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന വാക്‌സിന്‍ ഫൈന്‍ഡര്‍ എന്ന ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു. 

വാക്‌സിനേഷന്‍ പ്രക്രിയ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സ്ലോട്ട് ബുക്കിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് കഴിയും. നിലവിലെ പേടിഎം ആപ്പില്‍ ഈ ഓപ്ഷന്‍ കണ്ടെത്താനായില്ലെങ്കിലും അപ്‌ഡേറ്റ് ചെയ്ത ആപ്പുകളില്‍ ലഭ്യമായിരിക്കുമെന്നാണ് സൂചന.

ക്ഷേത്രങ്ങളിൽ ഇനി സ്ത്രീകൾ പൂജാരികൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like