പൊരുതി വീണു
- Posted on August 04, 2021
- Sports
- By Krishnapriya G
- 226 Views
ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തിൽ ആദ്യ ക്വാർട്ടർ സമനിലയിൽ അവസാനിച്ചു

ഒളിംപിക്‌സ് വനിതാ ഹോക്കി ഫൈനൽ യോഗ്യതാ മത്സരയത്തിൽ ഇന്ത്യ പുറത്ത്. സെമി ഫൈനലിൽ അര്ജന്റീനയോട് സ്കോർ 2-1 നാണു പരാജയം. ഒപ്പത്തിനൊപ്പം നീണ്ട പോരാട്ടത്തിൽ ആദ്യ ക്വാർട്ടർ സമനിലയിൽ അവസാനിച്ചു. ആദ്യ ക്വാർട്ടറിൽ രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ ഒരു ഗോൾ മുന്നിലെത്തി.ഗുർജിത് കൗറാണ് ഇന്ത്യയ്ക്കു വേണ്ടി സ്കോർ ചെയ്ത്.
എന്നാൽ വൈകാതെ തന്നെ അര്ജന്റീന യുടെ ഡെൽഫിന മേരിനോ ഗോൾ മടക്കി സമനിലയിൽ എത്തിച്ചു. മത്സരത്തിന്റെ അവസാന പതിനാലാം മിനുട്ടിൽ ഡെൽഫിന മേരിനോ വീണ്ടും ഗോൾ നേടി 2-1 നു ഫൈനൽ ഉറപ്പിച്ചു. സ്വർണം വെള്ളി സാധ്യതകൾ നേടാനായില്ലെങ്കിലും ഇന്ത്യയ്ക്കു വെങ്കല മെഡലിനാ യി മത്സരിക്കാം. ലൂസേഴ്സ് ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനാണു ഇന്ത്യയുടെ എതിരാളി.