കൊറോണ കുറയുന്നു ;ഇനി മാസ്കും സാനിറ്റൈസറും വേണ്ട

ടി .പി .ആർ നിരക്ക് ഒന്നിൽ താഴെ എത്തിയാൽ മാസ്ക് ഒഴിവാക്കാം 

കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ സാനിറ്റൈസറും ,മാസ്കും ഒഴിവാക്കാം എന്ന് വിദഗ്ധർ. കോവിഡ് 19 ന്റെ വകഭേദങ്ങളായ ഒമിക്രോൺ ,ഡെൽറ്റ എന്നിവ വായുവിലൂടെ പകരുന്നവയാണെന്ന് കണ്ടെത്തിയതോടെ സാനിറ്റൈസറിന്റെ ഉപയോഗം പൊതുവെ കുറഞ്ഞിരുന്നുഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറസിന്റെ തീവ്രമായ പുതിയ വകദേഭങ്ങള്‍ക്ക്‌ സാധ്യത കുറഞ്ഞിട്ടുണ്ടെന്ന്‌ കോവിഡ്‌ രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടി.വൈറസിന്‌ ഗുണം ചെയ്യത്തക്ക രീതിയിലുള്ള പരിണാമങ്ങള്‍ ഉണ്ടായിട്ടുള്ളതായി സമീപകാലങ്ങളില്‍ റിപ്പോര്‍ട്ടുകളില്ല.

ഒമിക്രോണിന്റെ ബി.എ. 1, ബി.എ. 2 എന്നീ വകഭേദങ്ങളാണ്‌ കേരളത്തില്‍ ഒടുവില്‍ രോഗം പടര്‍ത്തിയത്‌. അതില്‍ ബി.എ.2 വാണ്‌ കൂടുതലായി രോഗംപകര്‍ത്തിയതെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടി. ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത്‌ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക്‌ ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന്‌ പരിഗണിക്കാവുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ടി.പി.ആര്‍. ആറുമാസത്തേക്ക്‌ നിരീക്ഷിക്കണം. അതിനിടെ മറ്റു വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു കൂടി നോക്കണമെന്നൂം അദ്ദേഹം പറഞ്ഞു.

മാസ്‌ക്‌ മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന്‌ കോവിഡ്‌ പകര്‍ച്ചവ്യാധി നേരിടുന്ന ഐ.എം.എ. ദേശീയ ടാസ്‌ക്‌ ഫോഴ്‌സ്‌ കോ ചെയര്‍മാന്‍ ഡോ. രാജീവ്‌ ജയദേവന്‍ പറഞ്ഞു. മാസ്‌ക്‌ ധരിക്കുന്നത്‌ ശീലമായതുകൊണ്ട്‌ തിടുക്കത്തില്‍ മാറ്റേണ്ടതില്ല. വിദേശത്ത്‌ പ്രത്യേകിച്ച്‌ അമേരിക്കയില്‍ മാസ്‌ക്‌ ഉപയോഗം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്‌. പൊതുവേ അവര്‍ക്ക്‌ മാസ്‌ക്‌ ധരിക്കുന്നത്‌ അപ്രിയമായതാണ്‌ മുഖ്യകാരണം. കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും. അതുകൊണ്ട്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി, ഗ്രാമിന് 4685 രൂപ

Author
No Image
Journalist

Dency Dominic

No description...

You May Also Like