ശസ്ത്രക്രിയ ചരിത്രത്തിലൂടെ; ഭാഗം ഒന്ന് - ആയുർവേദ ഡോ. ദീപ്തി സാത്വിക്

ചരിത്രത്തിൽ ആയുർവേദം എന്ന ആരോഗ്യശാസ്ത്രത്തിന്റെ തുടക്കം 5000 വർഷങ്ങൾക്കും മുൻപ് ഭാരതത്തിലാണ്. 

ശസ്ത്രക്രിയ പാടുണ്ടോ? ഈ ഒരു ചോദ്യം ചോദിച്ചുകൊണ്ട് ഇല്ല എന്നുത്തരവുമായി ഇന്ത്യയിലെ മോഡേൺ മെഡിസിൻ എന്ന് സ്വയം വിളിച്ച് തുടങ്ങിയ അലോപ്പതി ഡോക്ടർമാർ ഒരു ദിവസം ജോലി ഉപേക്ഷിച്ച് സമരം ചെയ്തത് നിങ്ങൾ മറന്നിട്ടില്ലല്ലോ?

ശസ്ത്രക്രിയ ഇന്ന് കാണുന്ന രീതിയിൽ വ്യവസായമാക്കി വളർത്താൻ അവർക്ക് കിട്ടിയ അറിവിന്റെ തുടക്കം ശസ്ത്രക്രിയയുടെ പിതാവ് എന്ന് അവരും പറയുന്ന സുശ്രുതൻ എന്ന വൈദ്യ ആചാര്യനിൽ നിന്നാണ്. 

നമുക്ക് വൈദ്യ ചരിത്രമൊന്നു നോക്കാം...

ചരിത്രത്തിൽ ആയുർവേദം എന്ന ആരോഗ്യശാസ്ത്രത്തിന്റെ തുടക്കം 5000 വർഷങ്ങൾക്കും മുൻപ് ഭാരതത്തിലാണ്. ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന വൈദ്യം എന്നല്ല "ഔഷധശേഖര" അറിവുകൾ എന്നു പറയുന്നത്  "എഡ്വിൻ സ്മിത്ത്  പാപ്പിറസ് " എന്ന പേരിൽ 3500-4000 വർഷങ്ങളുടെ പഴക്കമുള്ള ഈജിപ്തിലെ  ഒരു തരം പുല്ലുകൾ കൊണ്ടുണ്ടാക്കിയ ലിഖിതങ്ങളിൽ ഉള്ളവയാണ്.

നമ്മുടെ താളിയോലകളിൽ രേഖപ്പെടുത്തി വെച്ച ആയുർവേദവിജ്ഞാന കാലഘട്ടം പിന്നെയും 1500 ത്തിലധികം വർഷങ്ങൾ പിന്നോട്ട് പോവണം.ഗ്രീക്ക് വൈദ്യശാസ്ത്രവും ഈ  കാലഘട്ടത്തിൽ പൈതഗോറസ് എന്ന ഭിക്ഷഗ്വരനൊപ്പമാണ് വികസിച്ചത്. അദ്ദേഹം വൈദ്യശാസ്ത്രം സ്വീകരിച്ചത് ഭാരതീയ വൈദ്യശാസ്ത്രത്തിൽ നിന്നും എന്നത് ചരിത്രം.

സഞ്ചാരികളായ അറബികൾ വ്യാപാരസംബന്ധമായ ഇന്ത്യൻസന്ദർശനങ്ങൾക്കിടയിൽ ആയുർവേദം  അവർക്കിടയിൽ പ്രചരിപ്പിക്കുകയും ഏഴാം നൂറ്റാണ്ടിൽ സുശ്രുത - ചരക  സംഹിതകൾ അറബിഭാഷയിലേക്ക് വിവർത്തനവും ചെയ്തു. 

ഒൻപതാം നൂറ്റാണ്ടിൽ അവിസെന്ന എന്നറിയപ്പെട്ട അബു-അലി-ബിൻ-സീന  എന്നൊരു അറബി വൈദ്യൻ ചരക -ശുശ്രുത സംഹിതകൾ, പേർഷ്യൻ, ചൈനീസ്, ഇസ്ലാമിക വൈദ്യങ്ങൾ, ഗാലന്റെ രചനകൾ എല്ലാം അടിസ്ഥാനപ്പെടുത്തി ഒരു വിജ്ഞാനകോശം രൂപപ്പെടുത്തി ലോകത്തിലെ പ്രധാന എല്ലാ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. അറേബ്യൻ മെഡിസിനിൽ നിന്നും രൂപാന്തരപ്പെട്ട ഒന്നാണ് അലോപ്പതി.

അവിസെന്നയുടെ നേതൃത്വത്തിൽ വളർന്നു വികസിച്ച വൈദ്യശാസ്ത്രം പിന്നീട് ഗ്രീക്കോ -അറേബ്യൻ വൈദ്യം /പേർഷ്യൻ വൈദ്യം എന്നറിയപ്പെട്ടു. ഇത് നൂറ്റാണ്ടുകളോളം ലോകത്തിന്റെ പല ഭാഗത്തും പഠിപ്പിക്കപ്പെട്ടു. 

അക്കാലത്ത് വൈദ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ഭാരതത്തിലെ ലോകപ്രശസ്തങ്ങളായ  രണ്ടു സർവ്വകലാശാലകളായിരുന്നു വാരാണാസിയും തക്ഷശിലയും. ഇവിടുത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രുതൻ.

ലോകത്തിന്റെ പല ഭാഗത്തു നിന്നും വിദ്യാർഥികൾ വൈദ്യം ഉൾപ്പടെ പല ശാസ്ത്രങ്ങളും ഇവിടെ അഭ്യസിച്ചിരുന്നു.

ക്രിസ്ത്യൻ മതവിഭാഗം അംഗീകരിച്ചു കണ്ടിട്ടില്ലെങ്കിലും ശ്രീ യേശു ഇവിടെ തത്വശാസ്ത്രവിദ്യ  അഭ്യസിച്ചതായി ചരിത്ര രേഖകളിൽ കാണാം.

ഈ അറേബ്യൻ വൈദ്യം യുനാനി എന്ന പേരിൽ ഭാരതത്തിലെ മുഗള ഭരണ കാലഘട്ടത്തിൽ( 11-17 നൂറ്റാണ്ടുകളിൽ ) ആയുർവേദ  വൈദ്യന്മാരെ ഒഴിവാക്കി അവരുടെ  ഹക്കീമുകളെ (അറബി വൈദ്യന്മാർ ) കൊട്ടാരം വൈദ്യൻമാരായി നിയമിക്കുകയും  ഇന്ത്യയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പിന്നീട് ഓരോ വൈദ്യശാസ്ത്രവും സംസ്‌ക്കരണവും പ്രതിസംസ്‌ക്കരണവും, ലയനങ്ങളും കാലഘട്ടങ്ങളുടെ, മതങ്ങളുടെ, ഭരണകർത്താക്കളുടെ,അധിനിവേശങ്ങളുടെ ഒക്കെ സ്വാധീനങ്ങളിലൂടെ വളരുകയും തളരുകയും ഇന്നീകാണുന്ന രൂപത്തിൽ ഏത്തപ്പെടുകയും ചെയ്തു. 

ശസ്ത്രക്രിയ ചരിത്രത്തിനു മുൻപ് ഇത്രയും പറഞ്ഞേതീരൂ ...

തുടരും ...

കേരളത്തിന് എന്താണ് സംഭവിക്കുന്നത്?

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like