തിയേറ്ററുകൾ തുറന്നു...."മാസ്റ്റർ"ആഘോഷമാക്കി ആരാധകർ....
- Posted on January 13, 2021
- Cinemanews
- By Naziya K N
- 41 Views
സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ 500 എണ്ണത്തിലാണ് മാസ്റ്റർ ആദ്യം പ്രദർശിപ്പിക്കുന്നത്...

നീണ്ട കോവിഡ് ലോക്‌ഡൗണിനു ശേഷം തിയേറ്ററുകൾ തുറന്നിരിക്കുകയാണിപ്പോൾ.മാസ്റ്റർ എന്ന സിനിമാ പ്രദർശനത്തോടു കൂടിയാണ് തീയേറ്ററുകൾ തുറന്നിരിക്കുന്നത്.സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ 500 എണ്ണത്തിലാണ് മാസ്റ്റർ ആദ്യം പ്രദർശിപ്പിക്കുന്നത്.അതെ സമയം തമിഴ്‌നാട്ടിൽ പുലർച്ചെ 4 മണിയോടെ മാസ്റ്റർ ആദ്യ പ്രദർശനം ആരംഭിച്ചു.ഇന്നലെ രാത്രി മുതലേ തിയേറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു ആരാധകർ.ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിരുന്നു.പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത് 50% സീറ്റുകളിലാണ്.പ്രത്യേക ഷോകൾ അനുവദിച്ചതിനാൽ 4 മണി പുലർച്ചെ തന്നെ ആദ്യ ഷോ ആരംഭിച്ചു.