എയർ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച്, ഇസ്രായേൽ ആക്രമിച്ചു വെന്ന് ഇറാൻ,
- Posted on October 26, 2024
- News
- By Goutham prakash
- 162 Views
ആക്രമണം അവസാനിപ്പിച്ചതായും ആണവ കേന്ദ്രങ്ങളേയോ എണ്ണക്കിണറുകളെയോ ലക്ഷ്യം വെച്ചിട്ടില്ലെന്നും ഇസ്രായേൽ.

ബ്രേക്കിങ്ങ് ന്യൂസ്.
സി.ഡി. സുനീഷ്.
ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടുഎന്നാല്‍, ഇക്കാര്യത്തില്‍ ഇറാൻ സർക്കാറിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല,
ഇസ്രായേൽ ആക്രമണം
എയർ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച് തകർത്തെന്ന് ഇറാൻ സൈന്യം അറിയിച്ചു.
നാശ നഷ്ടമൊ
മരണമോ ഇത് വരെ ഇറാനിലെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല
തെഹ്റാന് ചുറ്റും നിരവധി സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ടുണ്ട്,
ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഇറാൻ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്.
ആണവ കേന്ദ്രങ്ങളെയും എണ്ണക്കിണറുകളെയും ലക്ഷ്യമിട്ടില്ലെന്നും ആക്രമണം അവസാനിപ്പിച്ചതായും ഇസ്രായേൽ അറിയിച്ചു,ഇത് ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു.പശ്ചിമേഷ്യൻ സംഘർഷമായി മാറുമോയെന്നാണ് ലോക രാഷ്ടങ്ങൾ നിരീക്ഷിക്കുന്നത്.