മിസ് കോണ്ടിനെന്റൽ ആദ്യമായി ഭിന്ന ലിംഗക്കാരിക്ക് സ്വന്തം ..

മിസ് കോണ്ടിനെന്റൽ പട്ടം നേടി ഭിന്നലിംഗക്കാരി ലോകജനശ്രദ്ധ ആകർഷിക്കുന്നു...

ചരിത്രത്തിലാദ്യമായി മിസ് കോണ്ടിനെന്റ പട്ടം സ്വന്തമാക്കി ഫിലിപ്പൈൻസ് സ്വദേശി  ഏരിയൽ കെയ്ൽ എന്ന ട്രാൻസ്‍ജിൻഡർ യുവതി.മിസ് ഇന്റർകോണ്ടിനെന്റ ന്യൂസിലാൻഡ്  2020 ൽ  ആദ്യമായി മത്സരിച്ച ഭിന്ന ലിങ്കക്കാരികൂടിയാണ് ഏരിയൽ കെയ്ൽ എന്ന 26 കാരി.


  2020 ൽ ആണ്  ഏരിയൽ കെയ്ൽ ലിംഗമാറ്റ ശാസ്ത്ര ക്രിയക്ക് വിദേയമാകുന്നത്.ഒരു ട്രാൻസ്‍ജിൻഡറിനെ അംഗീകരിക്കാത്ത കുടുംബമായിരുന്നു  ഏരിയൽ  കെയ്ൽ-ന്റേത്.ഇതേ തുടർന്ന് 2017 ൽ ഹോർമോൺ ചികിത്സ ആരംഭിച്ചത് വീട്ടുകാർ അറിഞ്ഞപ്പോൾ ഏരിയൽ കെയ്‌ലിനെ വീട്ടിൽനിന്നും  പുറത്താക്കി.

തുടർന്ന് ഒരുപാട് പ്രതിസന്ധികൾ കെയ്‌ലിന്  തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.എന്നാലും അതിനെ എല്ലാം തരണം ചെയ്ത അവർ മുന്നോട് കുതിച്ചു.ആൻഡ്രൂ എന്നായിരുന്നു ഏരിയൽ കെയിലിന്റെ ആദ്യത്തെ പേര്.എന്നാൽ പുരുഷനിൽ നിന്നും സ്ത്രീ ആകാൻ തീരുമാനിച്ചപ്പോൾ  ഏരിയൽ കെയ്ൽ എന്ന പേര് സ്വീകരിക്കുകയായിരുന്നു. മിസ് കോണ്ടിനെന്റൽ പട്ടം കിട്ടിയതിനെ കുറിച്ചുള്ള ഏരിയൽന്റെ പ്രതികരണം "തന്നെ പോലുള്ള വിഭാഗങ്ങളോട് സമൂഹം വെച്ച് പുലർത്തുന്ന അവഗണന അവസാനിപ്പിക്കുന്നതിന് ഈ വിജയം ഒരു കാരണമാകട്ടെ" എന്നും ഒപ്പം ഇവിടെ എല്ലാര്ക്കും ജീവിക്കാൻ തുല്യ അവകാശം ആണെന്നും  ആയിരുന്നു. 

ഫാഷൻ ഡിസൈനിങ് ബിരുദ വിദ്യാർഥി ആണ്  ഏരിയൽ കൈൽ  . നിശ്ചയ ധാർട്യവും അർപ്പണ മനോഭാവവുമാണ് ഏരിയൽ കെയ്‌ലിലേക്ക് ലോക ശ്രദ്ധയെ എത്തിച്ചത്.മിസ് കോണ്ടിനെന്റൽ പട്ടവും ഏരിയല് കെയ്‌ലിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാണ്.

മംഗളം ദിനപത്രം

Author
No Image

Naziya K N

No description...

You May Also Like