പരിസ്ഥിതി ഓഡിറ്റിങ്ങ് നടത്തണമെന്ന് ഹൈക്കോടതി, പശ്ചിമഘട്ട മലനിര കൈയ്യേറ്റങ്ങൾക്കെതിരെ എന്ത് ചെയ്തുവെന്ന് ദേശീയ ഹരിത ട്രൈബൂണൽ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി ഓഡിറ്റിങ്ങ് നടത്തണമെന്ന് 

ഹൈക്കോടതിയും പശ്ചിമഘട്ട മലനിര കൈയ്യേറ്റങ്ങൾക്കെതിരെ എന്ത് ചെയ്തുവെന്ന്

ദേശീയ ഹരിത ട്രൈബൂണലും കേരള സർക്കാരിനോട് ചോദിച്ചു.പ്രകൃതി ദുരന്തങ്ങളൊഴിവാക്കാൻ കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ്ങ് അനിവാര്യമാണെന്ന് സ്വമേധേയാ എടുത്ത ഹർജിയിൽ ജസ്റ്റീസ്.വി. എം ശ്യാംകുമാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്.വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ പ്രകൃതിയെ അതെങ്ങിനെ ബാധിക്കുമെന്നതിൽ സമഗ്രമായ പഠനം വേണം.ഉരുൾ പൊട്ടലും വരൾച്ചയും തടയാൻ എന്ത് ചെയ്തുവെന്ന് ദേശീയ ഹരിത ട്രൈബൂണൽ ആരാഞ്ഞു.പശ്ചിമ ഘട്ട മല നിരകളിൽ ഖനനവും വെടി മരുന്ന് ഉപയോഗിച്ചുള്ള പാറ പൊട്ടിക്കലും അനുവദിച്ചിട്ടുണ്ടോ എന്നും ട്രൈബൂണൽ ചോദിച്ചു.


20,000 ചരുതര ശ്രയടിയിലേറെ വിസ്തൃതിയുള്ള വൻ നിർമ്മിതികൾ

തടയാൻ സ്വീകരിച്ച നടപടികളും ജസ്റ്റീസ് പുഷ്പ നാരായണ, ഡോ.സത്യഗോപാൽ കോറല പതി എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.പരിസ്ഥിതിയെ പരിഗണിക്കാതെ ഉള്ള വികസനവുമായി എത്ര നാൾ മുന്നോട്ട് പോകാനാകുമെന്ന് പ്രസക്തമായ ചോദ്യമാണ് ഹരിത ട്രൈബൂണലും ഹൈക്കോടതിയും ചോദിച്ചിരി അന്നത്.


                                                 

Author

Varsha Giri

No description...

You May Also Like